Sunday, 10 February 2013

സൂര്യനെല്ലി: നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് ആന്റണി











ദാ ഇരിക്കുന്നതല്ലേ കുരിയനെല്ലി
കോഴിക്കോട്: സൂര്യനെല്ലി കേസില്‍ സുപ്രീംകോടതി വിധി വന്ന ശേഷമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കട്ടെയെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കേരളത്തിലെ വിവാദങ്ങളില്‍ കക്ഷിചേരാന്‍ തനില്ലെന്നും ആന്റണി പറഞ്ഞു.
പുനരന്വേഷണ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ട ശേഷം അതില്‍ ആക്ഷേപമുള്ളവര്‍ക്ക് കോടതിയില്‍ പോകാമെന്നും ആന്റണി പറഞ്ഞു. സൂര്യനെല്ലി കേസ് 17 വര്‍ഷം മുമ്പത്തെ സംഭവമാണ്. അത് ഓര്‍ത്തെടുക്കാന്‍ താന്‍ കമ്പ്യൂട്ടറല്ല. രേഖകള്‍ പരിശോധിച്ച ശേഷമെ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകു. താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേസ് തുടങ്ങുന്നത്. പരാതി ലഭിച്ചയുടന്‍ അത് ക്രൈംബ്രാഞ്ചിന് കൈമാറി. കേസില്‍ 36പേരെ ശിക്ഷിച്ചു.
കുര്യനെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 17 വര്‍ഷത്തിനിടെ ഏഴു വര്‍ഷം യു.ഡി.എഫ് സര്‍ക്കാരും 10 വര്‍ഷം ഇടതു മുന്നണി സര്‍ക്കാരുമാണ് ഭരിച്ചത്. ഇതിനിടെ നാലു മുഖ്യമന്ത്രിമാര്‍ കേരളം ഭരിച്ചു. അന്ന് നടന്ന അന്വേഷണങ്ങളിലെല്ലാം തന്നെ കുര്യന്‍ കുറ്റക്കാരനല്ലെന്നാണ് കണ്ടെത്തിയത്. തന്റെ കാലത്ത് അന്വേഷണത്തില്‍ വീഴ്ച വന്നിട്ടില്ലെന്നും ആന്റണി പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷം മുഖ്യമന്ത്രി ആയിരുന്നിട്ടും വി.എസ് കേസില്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വന്തം സംസ്ഥാനത്ത് വന്നാല്‍ ആരും ഹൈക്കമാന്‍ഡ് പ്രതിനിധിയല്ല. ദല്‍ഹിയില്‍ നിന്ന് വല്ലപ്പോഴും കേരളത്തിലെത്തുന്ന തനിക്ക് ഇവിടെ പൊല്ലാപ്പുണ്ടാക്കാണമെന്നില്ല. കേരളത്തിലെ വിവാദങ്ങളില്‍ കക്ഷി ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആന്റണി പറഞ്ഞു.

Comment:  നിയമത്തിന്റെ വഴിക്ക് പോകും-അല്ലാണ്ട് പിന്നെ, ആദര്‍ശമെന്നുവെച്ചാല്‍ വിവാദവിഷയങ്ങളില്‍ മാവിലായി ക്കാരനാവുക എന്നതാണ്

-കെ എ സോളമന്‍ 

No comments:

Post a Comment