പറഞ്ഞത് ഇ.കെ.നായനാരാണ്, മുന്‍ കേരള മുഖ്യമന്ത്രി. അദ്ദേഹത്തിനെ ഈ കേസിലോട്ട് വലിച്ചിഴക്കേണ്ടായെന്ന് ഏത് മുതിര്‍ന്ന നേതാവ് പറഞ്ഞാലും നായനാര്‍ ചൂണ്ടിക്കാണിച്ചത് ഇല്ലാതാവുന്നില്ല. അമേരിക്കയിലൊക്കെ റേപ്പ് എന്നുവെച്ചാല്‍ ചായകുടിപോലെയുള്ളൂ എന്നാണ് നായനാര്‍ പറഞ്ഞത്. . പക്ഷെ ഈ റേപ്പു ഇങ്ങു കേരളത്തില്‍ കുമളിയിലെത്തുമ്പോള്‍ വലിയ കോളിളക്കമായി.
39 പേരുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ സ്ഥിതിവിവരക്കണക്ക്. ചായകുടിയും കഴിഞ്ഞ് പറ്റും തീര്‍ത്തുപോന്നതാണ്. 17 വര്‍ഷങ്ങളും കഴിഞ്ഞു. എന്നിട്ടപ്പോള്‍ ഇരിക്കപ്പൊറുതിയില്ല. പ്രമുഖ ടിവി ചാനല്‍ അഭിമുഖത്തില്‍ നിന്ന് മൈക്രോ ഫോണ്‍ വലിച്ചെറിഞ്ഞു പാതിവഴിയില്‍ ഇറങ്ങിയോടിയെന്നു കരുതി മാനസിക പിരിമുറുക്കം തീരെയില്ല. പക്ഷെ നിന്നുതിരിയാന്‍ നേരമില്ല. അനാവശ്യ ചോദ്യം ഒഴിവാക്കുന്ന ചാനലുകളില്‍ നിന്ന് ചാനലുകളിലേക്ക് നിരന്തരം പാഞ്ഞുകൊണ്ടിരിക്കുകയാണ് ഭാജി. ദിവസംതോറും ചാനലുകളുടെ എണ്ണം കൂടുന്നതും പ്രശ്നമാണ്.
രാജ്യസഭയില്‍ ഡെപ്യൂട്ടി ചെയര്‍മാനാണ്, ഹമീദ് അന്‍സാരിയാണ് ചെയര്‍മാന്‍. .എനിക്ക് പറ്റില്ലെന്ന് പറഞ്ഞു നടന്നിട്ടും അന്‍സാരിയെ ചെയര്‍മാനാക്കുകയായിരുന്നു. അതുകൊണ്ട് അദ്ദേഹം രാവിലെ വന്നിട്ട് വൈകാതെ രാജ്യസഭ വിടും. പിന്നെ കുര്യന്റെ വിലാസമാണ് ചൂടപ്പം വിറ്റുപോകുന്നതുപോലെയായിരുന്നു നിയമങ്ങള്‍ നിര്‍മിക്കുന്നതും വ്യാഖ്യാനിക്കുന്നതും. ഈയിടെയായി ഒട്ടുമിക്ക നിയമങ്ങളും റേപ്പിസ്റ്റുകളെ തളക്കുന്നതിനുവേണ്ടിയാണ്. . പരമാവധി ശിക്ഷ-റേപ്പിന് ഇതാണ് നിയമം. തൂക്കിക്കൊല്ലാം അല്ലെങ്കില്‍ ജീവപര്യന്തം. ഇതുരണ്ടുമല്ലാതെ ജയിലില്‍ ആജീവനാന്തം പൊരിച്ച കോഴിയും ചപ്പാത്തിയുമനുവദിക്കാന്‍ പാടില്ല. ഇങ്ങനെ നിയമം നിര്‍മിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇടിവാളുപോലെ സുപ്രീംകോടതി വിധി. പണ്ടെങ്ങോ ചിലര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് 17 വര്‍ഷം കഴിഞ്ഞുളള വിധി. കുര്യന്‍ ഞെട്ടിപ്പോയി. രാജ്യസഭയ്ക്ക് അവധിയായത് കൊള്ളാം. ഒരു ചാനലില്‍നിന്ന് മറ്റൊന്നിലോട്ട് ഓടി നിരപരാധിത്വം തെളിയിക്കാമല്ലോ?
ഒരുത്തനേം ഒരുത്തിയേയും ഇക്കാലത്ത് വിശ്വസിക്കാന്‍ കൊള്ളില്ല! അന്നാമ്മച്ചേടത്തിയുടെ ചായയും പുട്ടുംകടലയും അപ്പോം മുട്ടക്കറിയും ഒത്തിരി കഴിച്ചതാണ്, ആ സ്നേഹം അന്നമ്മച്ചേടത്തിയോടുമുണ്ട്. . അത് മറന്നുവെച്ചുകൊണ്ടാണ് അന്നാമ്മ തനിക്കെതിരെ പ്രസ്താവന ഇറക്കിയത്. . വിവാദ ദിനം അതായത് 1996 ഫെബ്രുവരി 19 ന് തന്റെ വീട്ടില്‍ കുര്യന്‍ 7മണിവരെ ഉണ്ടായിരുന്നുവെന്ന വാദം തെറ്റ്, കുര്യന്‍ അഞ്ചുമണിക്കുപോയി എന്നും ഇതുകേട്ടപാടെ അന്നാമ്മയ്ക്ക് മറവിരോഗമെന്ന് കുര്യന്‍. . താന്‍ ഉണ്ടാക്കിക്കൊടുത്ത മുട്ടക്കറിയും അപ്പവും കഴിച്ചിട്ടുണ്ടോയെന്ന് അന്നാമ്മ ചോദിക്കാതിരുന്നത് കുര്യന് മറവിരോഗം ബാധിച്ചിട്ടുണ്ട് എന്ന സംശയതാലാണ്. അന്നാമ്മയുടെ ഭര്‍ത്താവ് പുന്നാറ്റുശേരി ഇടിക്കുള ഉണ്ടായിരുന്നെങ്കില്‍ കുര്യന് ഒരു ശത്രുകൂടി കൂടിയേനെ.
സൂര്യനെല്ലി പെണ്‍കുട്ടി പറയുന്നത് ‘കുര്യന്‍ ഭാജി’ തന്നെ പീഡിപ്പിച്ചുവെന്നാണ്. . ടിവിയില്‍ കാണുന്ന കുര്യന്റെ മുഖം നോക്കി ചിലവല്യമ്മമാരും പറയുന്നു, ഇദ്ദേഹം പീഡിപ്പിച്ചു കാണും എന്ന്. . കുര്യന്‍ പറയുന്നു തന്നെ സൂര്യനെല്ലി പെണ്‍കുട്ടി പീഡിപ്പിക്കുന്നുവെന്ന്. അതുകൊണ്ട് പീഡനം എന്ന വാക്കിന് ശ്രേഷ്ഠഭാഷയില്‍ പുതിയൊരു വ്യാഖ്യാനം കൊടുക്കുന്നത് നന്നായിരിക്കും. പെണ്‍കുട്ടി ഉദ്ദേശിക്കുന്ന പീഡനം തന്നെയാണോ കുര്യന്‍ ഭാജിയുടേതെന്നു അറിയണമല്ലോ.
അതിനിടെ ചില വനിതാ നേതാക്കളും കുര്യനെതിരെ പ്ലക്കാര്‍ഡും മൊബെയിലുമായി രംഗത്തിറങ്ങിയിട്ടുണ്ട്. , കുര്യന്‍ രാജിവെക്കണമെന്നതാണ് ആവശ്യം. നേരത്തെ ഇക്കൂട്ടരുടെ സമരം കുഞ്ഞാലിക്കുട്ടിക്കെതിരെയായിരുന്നു. ഇപ്പോള്‍ അദ്ദേഹം ശക്തനായ മന്ത്രി. കുര്യനെതിരെയുള്ള സമരം ശക്തമാകുന്നതോടെ മന്‍മോഹന്‍ സിംഗ് രാജിവെയ്ക്കും, എന്നിട്ടു കുര്യന്‍ പ്രധാനമന്ത്രിയാകും!
** കെ.എ.സോളമന്‍

No comments:
Post a Comment