Monday 13 February 2012

പ്രായവിവാദം പരിഹരിച്ചതില്‍ ആന്റണിക്ക്‌ സന്തോഷം



ന്യൂദല്‍ഹി: കരസേന മേധാവി ജനറല്‍ വി.കെ.സിംഗിന്റെ പ്രായ വിവാദം പരിഹരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന്‌ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി പറഞ്ഞു. അതിനാല്‍ ഈ അധ്യായം അടഞ്ഞ ഒന്നാണ്‌. ദേശീയ സുരക്ഷ ശക്തമാക്കുന്നതില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഫെബ്രുവരി 10 ന്‌ ജസ്റ്റിസ്‌ ആര്‍.എം.ലോധ, ജസ്റ്റിസ്‌ എച്ച്‌.എല്‍.ഗോഖലെ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ്‌ പ്രായവിവാദം സംബന്ധിച്ച വിഷയത്തില്‍ വിധി പുറപ്പെടുവിച്ചത്‌. ജനറല്‍ സിംഗിന്റെ പ്രായം 1950 മെയ്‌ 10 ആയി തന്നെ പരിഗണിക്കണമെന്നാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്‌ അംഗീകരിച്ചുകൊണ്ട്‌ സുപ്രീം കോടതി ഉത്തരവിട്ടത്‌. എന്നാല്‍ തന്റെ ജനനത്തീയതി 1951 മെയ്‌ 10 ആയിപരിഗണിക്കണമെന്നായിരുന്നു ജനറല്‍ സിംഗിന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച്‌ ഇദ്ദേഹം സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

Comment: ആന്റണിക്ക് എപ്പോഴും സന്തോഷമാണ്, പ്രായവിവാദം പരിഹരിച്ചതില്‍ സന്തോഷം, അഴിമതിക്കാരനെന്നു  സംശയിക്ക പ്പെടുന്ന ചിദംബരത്തെ കീഴ് ക്കോടതി വെറുതെ  വിട്ടതില്‍ സന്തോഷം  .  ഇങ്ങനെ എപ്പോഴും സന്തോഷിച്ചു കൊണ്ടിരുന്നാല്‍ പെട്ടന്നൊത്തിരി ദുഖിക്കേണ്ടി വരും. അതുകൊണ്ട്  അല്പം ബാലന്‍സ്ഡ് ആയിട്ടു മതി സന്തോഷം.

-കെ എ സോളമന്‍

2 comments: