സി പി എം ഇടുക്കി ജില്ല
സെക്രട്ടറി എം എം മണിയുടെ ആക്ഷേപ ഹാസ്യ കോലംതുള്ളലാണ് കഴിഞ്ഞ ദിവ്സമ് ടി വി യില്‍
കണ്ടതെങ്കിലും അദ്ദേഹം പറഞ്ഞത് ഏറെക്കുറെ സത്യമാണെന്ന് ആര്‍ക്കാണ് അറിയാത്തത്? കൊണ്ടും കൊടുത്തും കൊന്നും ആണ് ഇവിടെ
രാഷ്ട്രീയ കക്ഷികള്‍ വളര്‍ന്നതും കോടി ക്കണക്കിന് രൂപ സമ്പാദിച്ചതും. എല്ലാവര്‍ക്ക്
മുണ്ട് നൂറു കണക്കിനു രക്ത സാക്ഷികളും അവര്‍ക്ക് വേണ്ടി പണിത സ്മൃതി മണ്ഡപങ്ങളും.
ഓര്‍മദിനങ്ങള്‍ ആചരിക്കാന്‍ 365 ദിവസങ്ങളും തികയാത്ത രാഷ്ട്രീയ കക്ഷികളുണ്ട്.
ഇവരുടെ രക്തസാക്ഷികളെല്ലാം മറുകക്ഷിക്കാരന്റെ തല്ലിനും,
വെട്ടിനും, വെടിക്കും ഇരയായവരാണ്..അതുകൊണ്ടു ഞങ്ങള്‍
കൊലയാളിപ്പാര്‍ട്ടിയല്ലായെന്നു ഒരുകക്ഷിക്കും തറപ്പിച്ച് പറയാനാവില്ല, അഹിംസ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഉള്‍പ്പടെ.
നടപടിയെടുക്കുമെന്ന് വാചകമടിയല്ലാതെ, സി പി എം മണിക്കെതിരെ എന്തെങ്കിലും ശിക്ഷണനടപടി
എടുക്കുമെന്നു ആരും കരുതുന്നില്ല. ഗൂഢാലോചന, ഗൂഢാലോചനയെ
സഹായിക്കല്‍എന്നീ വകുപ്പുകല്
ചുമത്തി മണിക്കെതിരെ കേസ് ചാര്‍ജ് ചെയ്താലും കോണ്‍ഗ്രസ്കാര്‍ തന്നെ മണിക്കന്നൂകൂലമായി
മൊഴിമാറ്റും, അങ്ങനെ സംഭവിച്ചതാണല്ലോ
ചരിത്രം. പ്രതിയോഗികളുടെ പട്ടികയുണ്ടാക്കി
കൊല്ലേണ്ടവരെ കൊന്നുവെന്ന് മണി ഒരിക്കല്‍ക്കൂടി വെളിപ്പെടുത്തിയാലും ഒന്നു രണ്ടു ദിവസത്തെ ചാനല്‍ ചര്‍ച്ചയില്‍
കവിഞ്ഞ കാര്യങ്ങളൊന്നും ഇവിടെ സംഭവിക്കില്ല.
കൊലപാതക രാഷ്ട്രീയത്തെ എതിര്‍ക്കുന്ന ഘടക കക്ഷികള്‍
സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് ശരിയാണോയെന്നാണ് പി പി തങ്കച്ചന്‍ ചോദിക്കുന്നത്. ഘടക കക്ഷികള്‍ക്ക് വേണമെങ്കില്‍
കോണ്‍ഗ്രസില്‍ ചേരാം,
ഇന്ന് വരെ ആരെയും കൊല്ലാത്ത പാര്‍ടിയാണ് കോണ്ഗ്രസ്! എന്നാല്‍ കൊന്നും
കട്ടും നിയമക്കുരുക്കില്‍ പെടുന്ന ഇതര പാര്ട്ടി നേതാക്കളെ രക്ഷിച്ചെടുക്കുന്നതും കേന്ദ്രത്തിലെ
ചില കോണ്ഗ്രസ് മന്ത്രിമാരാണ് എന്ന കാര്യം കൂടി തങ്കച്ചന് പറയാമായിരുന്നു.
കെ എ സോളമന്‍ .
enthu parayaan..............
ReplyDeleteenthuparayaan...........
ReplyDelete