Wednesday, 16 May 2012

ചന്ദ്രശേഖരന്‍ വധം: സാംസ്കാരിക നായകന്മാര്‍ പ്രതികരിക്കാത്തത് അത്ഭുതകരം



തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ കേരളത്തിലെ സാംസ്കാരിക നായകന്മാര്‍ പ്രതികരിക്കാത്തത് അത്ഭുതകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചെറിയ കാര്യങ്ങളില്‍ പ്രതികരിക്കുന്നവര്‍ പോലും ഇതിനോടു പ്രതികരിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതു പോലത്തെ നിശബ്ദത മുന്‍പും ഉണ്ടായിട്ടുണ്ട്. സംരക്ഷണം നല്‍കി പ്രതികരിപ്പിക്കേണ്ട കാര്യമില്ലെന്നും അത് കേരളത്തിനു ഭൂഷണമല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
കൊലപാതക രാഷ്‌ട്രീയത്തിന്‌ എന്നും യു.ഡി.എഫ്‌ എതിരായിരുന്നു.. കേരളത്തില്‍ കൊലപാതക രാഷ്‌ട്രീയം നടത്തുന്നത്‌ ആരാണെന്ന്‌ ജനങ്ങള്‍ക്ക്‌ അറിയാമെന്നും മന്ത്രിസഭാ യോഗത്തിന്‌ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

Comment: പ്രതികരിക്കാം, സാംസ്കാരിക നായകരുടെ പട്ടികയില്‍ പ്പെടുത്തുമെങ്കില്‍.
-കെ എ സോളമന്‍ 

2 comments:

  1. commentil paranja listil enikkum venam oridam.... enkil njaanum......

    ReplyDelete
  2. "എല്‍ദോ നിന്നെയും സിനിമയില്‍ എടുത്തു" എന്നത് പോലെ മതിയെങ്കില്‍ എടുത്തിരിക്കുന്നു.

    -കെ എ സോളമന്‍

    ReplyDelete