Saturday, 8 January 2011
ശ്രീശാന്തും ലക്ഷ്മണും കൊച്ചിക്ക് സ്വന്തം
ബംഗളുരു : ഐപിഎല്‍ നാലാം സീസണിലേക്കുള്ള താരലേലം ബാംഗ്ലൂരില്‍ പുരോഗമിക്കുന്നു. 25 താരങ്ങളുടെ ലേലമാണ് പൂര്‍ത്തിയായത്. ശ്രീശാന്തിനേയും ലക്ഷ്മണിനേയും ജയവര്‍ദ്ധനയേയും മക്കല്ലത്തേയും ആര്‍ പി സിംഗിനേയും കൊച്ചി സ്വന്തമാക്കി. ഗൗതം ഗംഭീറാണ് ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് പോയ താരം.
11 കോടി നാല് ലക്ഷം രൂപയ്ക്കാണ് കൊല്‍ക്കത്ത ഗംഭീറിനെ സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് ഗംഭീറിന്റേത്. കഴിഞ്ഞ മൂന്നു സീസണിലും ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് വേണ്ടീയാണ് ഗംഭീര്‍ ഇറങ്ങിയത്. യൂസഫ് പഠാനും റോബിന്‍ ഉത്തപ്പയും ഒമ്പത് കോടി ആറ് ലക്ഷം രൂപയുമായി രണ്ടാമതെത്തി. സൗരവ് ഗാംഗുലിയേയും ക്രിസ് ഗെയിലിനേയും ഒരു ടീമും ലേലത്തിലെടുത്തില്ല.
ഐ.പി.എല്‍ നാലാം സീസണില്‍ കന്നി അങ്കത്തിനിറങ്ങുന്ന കൊച്ചി ക്രിക്കറ്റ് ടീമിന്റെ ആദ്യ താരമായി ശ്രീലങ്കന്‍ ബാറ്റ്‌സ്‌മാന്‍ മഹേല ജയവര്‍ദ്ധന. 6.9 കോടി രൂപയ്ക്കാണ് ജയവര്‍ദ്ധനെയെ കൊച്ചി സ്വന്തമാക്കിയത്. മലയാളി താരം ശ്രീശാന്ത് കൊച്ചി ഐപിഎല്‍ ടീമിന് വേണ്ടി കളിക്കും. 4.14 കോടി രൂപയ്ക്കാണ് ശ്രീശാന്തിനെ ഐപിഎല്‍ ലേലത്തില്‍ കൊച്ചി സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്സ് ഇലവന്റെ താരമായിരുന്നു ശ്രീശാന്ത്. 2.5 കോടി രൂപയ്ക്കായിരുന്നു കിംഗ്സ് ഇലവന് വേണ്ടി കഴിഞ്ഞ സീസണുകളില്‍ ശ്രീശാന്ത് കളിച്ചിരുന്നത്. ടീം പ്രഖ്യാപനവേളയില്‍ തന്നെ കൊച്ചിക്ക് വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്നതായി ശ്രീശാന്ത് പറഞ്ഞിരുന്നു.
Comment:
Once upon a time slaves were auctioned like this!
K A Solaman
Subscribe to:
Post Comments (Atom)
No comments:
Post a Comment