തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാള ഭാഷ നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന ആര്‍.വി.ജി. മേനോന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതനുസരിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മലയാളം പഠിക്കാനുള്ള അവസരമുണ്ടാകും. സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്കൂളുകളിലും മലയാളം പഠിപ്പിക്കണം. ഇതിനുവേണ്ടി പീരിയഡുകള്‍ പുനഃക്രമീകരിക്കണം. സ്കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ കമ്മറ്റിയെ നിയോഗിച്ചത്.
Comment: Decision came after Kerala ministers viewing English interview of John Brittas with play back singer Shreya Goshal. There must be compulsory teaching of Malayalam in all ICSE and CBSE schools. All interviews in English should be banned in Malayalam TV channels including Kairali hereinafter.
K A Solaman
No comments:
Post a Comment