കെ.എ.സോളമന്‍
Janmabhumi 19-1-2011
"എത്ര നേരമെന്നുവെച്ചാ, ഈ കുത്തിയിരുപ്പ്. എഴുന്നേറ്റ് ചായ കുടിക്കൂ, അച്ഛാ" ലിറ്റില്‍ ഷേണായി അച്ഛന്‍ ഷേണായിയോട് പറഞ്ഞു.
"ആലോചിക്കാതെന്തു ചെയ്യും ലിറ്റില്‍? വഴിയോര പ്രകടനം നിരോധിച്ച ജഡ്ജിമാര്‍ ഏത് വര്‍ഗത്തില്‍പ്പെടുമെന്ന് ഒരു സാംസ്കാരിക ജീവി താടിയും മുടിയും വിറപ്പിച്ചു പറഞ്ഞതു നീ കേട്ടില്ലേ?" "ഏതു സാംസ്കാരിക ജീവി?" "അത് എന്നെക്കൊണ്ടുതന്നെ പറയിപ്പിക്കണോ? കോളേജ് വാധ്യാരെന്ന് വെയ്പ്. കുട്ടികളെ പഠിപ്പിക്കുകയാണോ, അതോ പീഡിപ്പിക്കുകയാണോയെന്നു വഴിയേ അറിയാം. ആഫ്രിക്കന്‍ ജനങ്ങള്‍. ക്രൂരന്മാരല്ലെന്നാണ് ആഫ്രിക്കയില്‍ പോകാതെ അദ്ദേഹം മനസിലാക്കിയത്. 50 വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ ഒരച്ഛന്‍ മകനെ ഉരലിലിട്ടു ചതച്ചുകൊന്ന വിവരം, എസ്.കെ.പൊറ്റക്കാട് എഴുതിയത്, തെറ്റാണെന്ന് അദ്ദേഹം കണ്ടുപിടിച്ചു. ആഫ്രിക്കയില്‍ ഉരലും ഉലക്കയും ഇല്ലത്രേ! അധിനിവേശത്തിന്റെ പ്രചാരകനായ പൊറ്റക്കാട് ആഫ്രിക്കക്കാരെ അപമാനിക്കുകയാണെന്ന് പറഞ്ഞു പൊറ്റക്കാടിനെ അപമാനിക്കുകയാണ് സാംസ്കാരിക ജീവി. കൂട്ടത്തില്‍ നാട്ടിലെ റോഡുകളുടെ ചരിത്രം വായിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. റോഡുകള്‍ ഗതാഗതത്തിന് മാത്രമല്ല, ചമ്രമിരിക്കാന്‍ കൂടി ഉള്ളതാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ജ്ഞാനപീഠം എഴുത്തുകാര്‍ ആരെങ്കിലും അരങ്ങൊഴിഞ്ഞിട്ടുണ്ടെങ്കില്‍ അവരെഴുതിവെച്ചതില്‍ കയറിത്തൂങ്ങി ആളാവുന്നതും ഒരുതരം സാംസ്കാരിക പ്രവര്‍ത്തനമാണ്."
"വഴിയോര പ്രകടനം നിരോധിച്ചതു ശരിയെന്നാണോ അച്ഛന്‍ പറയുന്നത്?" "രാഷ്ട്രീയപ്പാര്‍ട്ടികളുടെ വഴിതടയല്‍ പ്രകടനം നിരോധിച്ചതിനുശേഷവും ഇവിടെ ഇലക്ഷനുകള്‍ നടന്നു. കഴിഞ്ഞ പാര്‍ലമെന്റ്-പഞ്ചായത്ത് ഇലക്ഷനുകളില്‍ വോട്ടിംഗ് ശതമാനം കൂടുകയും ചെയ്തു. റോഡുപരോധം നിരോധിച്ച ജഡ്ജിമാരെ 'ശുംഭന്മാര്‍' എന്നു വിളിച്ചാക്ഷേപിച്ചതിന് താങ്ങുവില പ്രഖ്യാപിച്ച് എത്തിയിരിക്കുകയാണ് ഈ ആഫ്രിക്കന്‍ ബുദ്ധിജീവി. ശുംഭന്മാരെ മന്ദബുദ്ധികളെന്ന് വിളിക്കണം-ടിയാന്റെ കണ്ടെത്തലാണ്. കോംഗോ വനത്തിലേക്ക് നാടുകടത്തേണ്ട ഇത്തരം വനാന്തര ജീവികള്‍ക്ക് ഒട്ടും പിന്നിലല്ല തങ്ങളെന്ന് ഇവിടുത്തെ കെഎസ്‌യുകാരും തെളിയിച്ചു. ഉമ്മന്‍ചാണ്ടി, ചെന്നിത്തല നേതൃത്വം തലയില്‍ 'എന്‍ഡോസള്‍ഫാന്‍' തളിച്ചു തങ്ങളെ മന്ദബുദ്ധികളാക്കിയെന്നാണ് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മാക്കൂറ്റി, പൂക്കൂറ്റിയായി പറഞ്ഞത്. ഗുരുത്വം കൂടുതലുള്ള ഈ കൂട്ടരില്‍നിന്ന് കൂടുതല്‍ വിശേഷണങ്ങള്‍ പുറകേയുണ്ടാകും.
കുട്ടിനേതാക്കള്‍ക്ക് ഒട്ടും പിന്നിലല്ല തങ്ങളെന്ന് കോണ്‍ഗ്രസ് യൂത്തന്മാരും ഡെമോക്രാറ്റിക് യൂത്തന്മാരും മനസിലാക്കി. പെന്‍ഷന്‍ പ്രായം 56-ലോട്ട് വര്‍ധിപ്പിച്ചും നിയമന അഴിമതി നടത്തിയും ഒട്ടനവധി ചെറുപ്പക്കാരുടെ അവസരങ്ങള്‍ നിഷേധിച്ചിട്ടും യുവാക്കളുടെ ഒരു സംഘടനയ്ക്ക് പ്രതിഷേധമില്ല. അവര്‍ക്ക് വിദ്വേഷം ബാങ്കുമാനേജര്‍മാരോടാണ്. രാത്രി 10-വരെ കുത്തിയിരുന്ന് കോര്‍ ബാങ്കിംഗ് കണക്ക് പൂര്‍ത്തിയാക്കണമെന്ന റിസ്ക്കില്ലാതെ മറ്റുകാര്യമായ റിസ്കില്ലാത്ത ജോലിയാണ് തങ്ങളുടേതെന്ന് കരുതിയിരുന്നപ്പോഴാണ് പുതിയ വൈതരണ....
ികള്‍. പഠിക്കാന്‍ വേണ്ടിയെന്ന് പറഞ്ഞു ആരു ചോദിച്ചാലും ലോണ്‍ കൊടുക്കണം. അല്ലെങ്കില്‍ ബാങ്കു തല്ലിപ്പൊളിക്കും. വാളെടുത്തവന്‍ വെളിച്ചപ്പാടെന്ന മട്ടില്‍ പ്ലസ്ടു കടന്നവര്‍ക്കെല്ലാം ഡോക്ടറാകണം. അതിനെ ഇപ്പോള്‍ മാര്‍ക്കറ്റുള്ളൂ. എഞ്ചിനീയര്‍ മോഹം അല്‍പ്പം മാറി എഞ്ചിനീയറിംഗ് ജോലിക്ക് ടെക്നോപാര്‍ക്കിലും ഇന്‍ഫോസിറ്റിയിലും കയറിയവനൊക്കെ 'കോണ്ടംവെന്റിംഗ്' മെഷീനുമായിട്ടാണ് ദാമ്പത്യം.
കൗണ്‍സിലിംഗ് പലതു കഴിഞ്ഞിട്ടും പല കോളേജുകളിലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയും ഇങ്ങനെതന്നെ. 'ടയര്‍ പഞ്ചറൊട്ടിക്കല്‍' വ്യവസായം മാത്രമുള്ള പശ്ചിമബംഗാളില്‍ ഇക്കൊല്ലംതന്നെ 8026 എഞ്ചിനീയറിംഗ് സീറ്റുകള്‍ വെറുതെ കിടക്കുന്നു. ആന്ധ്രയിലേയും കര്‍ണാടകത്തിലേയും സ്ഥിതി വ്യത്യസ്തമല്ല. തമിഴ്‌നാട്ടില്‍ ചില എഞ്ചിനീയറിംഗ് കോളേജുകള്‍ എല്ലുപൊടി ഫാക്ടറിയാക്കി മാറ്റി. പഞ്ചസാരയ്ക്ക് വെളുത്ത നിറംകിട്ടാന്‍ എല്ലുപൊടി വേണം. കേരളത്തില്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളുടെ സ്ഥിതി അതിദയനീയം. നോക്കുകൂലി കൊടുത്ത് ആളെ ഇരുത്തി യുജിസി ശമ്പളം സംരക്ഷിക്കുന്ന അധ്യാപകരും കുറവല്ല. അതിനിടയിലാണ് എഞ്ചിനീയറിംഗ് മേഖലയില്‍ 2 ലക്ഷം സീറ്റിന്റെ അധിക വര്‍ധന കേന്ദ്ര മാനവശേഷി മന്ത്രി കബില്‍സിബല്‍ വാഗ്ദാനം ചെയ്തത്. കുട്ടികളെ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുമായിരിക്കും. സ്വാശ്രയ എംബിബിഎസിനും നഴ്സിംഗിനും ലക്ഷങ്ങളാണ് ഫീസ്. ഇത് ബാങ്ക് മാനേജര്‍മാര്‍ ലോണായി കൊടുക്കണം. ലോണ്‍ കിട്ടിയില്ലെങ്കില്‍ ആത്മഹത്യ, ഭീഷണി, ഉപരോധം, പൊളിച്ചടുക്ക് തുടങ്ങിയ കലാപരിപാടികള്‍.
പുരക്കരം അടച്ചാല്‍ കൂടെ സെസും കൊടുക്കണം. ലൈബ്രറി സെസ്, എഡ്യൂക്കേഷണല്‍ സെസ് എന്നൊക്കെ പറഞ്ഞു ഒത്തിരി പണം പിടുങ്ങുന്നുണ്ട്. എങ്കില്‍പിന്നെ 'പോത്തുലേല'ത്തെ വെല്ലുന്ന "ക്രിക്കറ്ററു"ടെ ലേലത്തിലെ കുറച്ചുതുക വിദ്യാഭ്യാസ ലോണ്‍ ആവശ്യത്തിന് സര്‍ക്കാരിന് മാറ്റിവെച്ചുകൂടെ. പതിനായിരവും ലക്ഷവും കോടി ടേണ്‍ഓവറുള്ള ഐപിഎല്‍പോലുള്ള അടിമലേലത്തിലെ ഒരു ചെറിയ തുക സെസ്സായി പിടിച്ചെടുത്താല്‍ കുറച്ചു വിദ്യാര്‍ത്ഥികളുടെയും കുറെ ബാങ്കുമാനേജര്‍മാരുടെയും ആത്മഹത്യ ഒഴിവാക്കാം. ബാങ്ക് മാനേജര്‍മാരായതുകൊണ്ട് മാനം വേണ്ടെന്ന് വയ്ക്കണോ?"
No comments:
Post a Comment