Sunday, 26 June 2011
പൊതുസമൂഹപരീക്ഷണം' മതിയായെന്ന് കപില്‍ സിബല്‍
Posted on: 26 Jun 2011
ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ ഇനി ഇത്തരം പൊതുസമൂഹ പരീക്ഷണത്തിനില്ലെന്ന് മന്ത്രി കപില്‍ സിബല്‍. അന്ന ഹസാരെയുടെ നേതൃത്വത്തിലുള്ള പൊതുസമൂഹത്തിലെ അംഗങ്ങള്‍ ലോക്പാല്‍ ബില്‍ സമിതിയുടെ തീരുമാനങ്ങളെ അനിശ്ചിതത്വത്തിലാക്കി എന്ന മട്ടിലായിരുന്നു മാനവ വിഭവശേഷി മന്ത്രി സിബലിന്റെ ഈ അഭിപ്രായ പ്രകടനം.
ബില്ലിലെ ഭേദഗതികള്‍ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടേയും പൊതുസമൂഹത്തിലെ അംഗങ്ങളുടേയും അഭിപ്രായം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമവൃത്തിയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയ തനിക്ക് ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ മനസ്സിലാകുന്നില്ലെന്നും ലോക്പാല്‍ ബില്‍ സമിതി അംഗങ്ങള്‍ക്കെതിരായ പരോക്ഷ വിമര്‍ശനത്തോടെ സിബല്‍ വ്യക്തമാക്കി.
Comment: Instead he needs 2G spectrum experiment, Common Wealth Game experiment and similar other money making experiments. And there is no question of revealing the names of his part leaders having accounts in Swiss Bank
-K A Solaman
Subscribe to:
Post Comments (Atom)
No comments:
Post a Comment