കോട്ടയം: ആപ്പിള്‍ എ ഡേ ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതികളായ സാജു കടവിലാനും രാജീവ് കുമാര്‍ ചെറുവാരയും പൊന്‍കുന്നം കോടതിയില്‍ കീഴടങ്ങി. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്‌തു.
ഇരുവര്‍ക്കെതിരെയും പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികള്‍ നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു. പ്രതികള്‍ക്ക് എതിരെ 67 ഓളം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുഖ്യമായും പത്ത് നിര്‍മാണ പദ്ധതികളാണ് സ്ഥാപനം നടത്തിയിട്ടുള്ളത്. ഒരു പദ്ധതിയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. 150 കോടി രൂപയുടെ തട്ടിപ്പ് ഇവര്‍ നടത്തിയതായാണ് പോലീസ് ഇതുവരെ കണ്ടെത്തിയത്.
Comment: Apple will be a compulsory item for their diet in the prison.
-K A Solaman
No comments:
Post a Comment