Tuesday, 28 June 2011

കേരളം സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌





തിരുവനന്തപുരം : വളര്‍ച്ചാനിരക്ക്‌ ഇടിഞ്ഞു. കേന്ദ്രഫണ്ടിന്റെ ലഭ്യതയും ഉപയോഗവും കുറഞ്ഞു. റവന്യൂ ചെലവും മൂലധന ചെലവും കുതിച്ചുയര്‍ന്നു. സാമ്പത്തിക ബാധ്യതകളും കുത്തനെ കൂടി. റവന്യൂ കമ്മിയും കൂടി. സാമ്പത്തിക പരിപാലനവും ബജറ്റ്‌ നിയന്ത്രണവും ഇല്ലാതായി. സാമ്പത്തിക അച്ചടക്കം വളരെ മോശം. ഇതിനു പുറമെ മോഷണവും ധന ദുര്‍വിനിയോഗവും. ഇന്നലെ നിയമസഭയില്‍ വെച്ച കംട്രോളര്‍ ആന്റ്‌ ആഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടിലാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയുടെ പരിതാപകരമായ അവസ്ഥ വ്യക്തമാക്കുന്നത്‌.
സ്വയം ഭരണ സ്ഥാപനങ്ങളും വകുപ്പുതല സ്ഥാപനങ്ങളും വാര്‍ഷിക കണക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ കാലതാമസം വരുത്തി. മോഷണവും ധനദുര്‍വിനിയോഗവുംമൂലം വന്‍ നഷ്ടം ഉണ്ടായി. ഇത്തരം കേസ്സുകളില്‍ വകുപ്പുതല അന്വേഷണം നടത്തുകയും വീഴ്ചവരുത്തിയവരെ ശിക്ഷിക്കുകയും വേണമെന്ന്‌ ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.
നടപ്പുവര്‍ഷം റവന്യൂ വരവുകള്‍ 6.5 ശതമാനമാണ്‌ കൂടിയത്‌. കുറഞ്ഞ വളര്‍ച്ചാ നിരക്കിനുള്ള കാരണം കേണ്ടസര്‍ക്കാരില്‍നിന്നുള്ള ധനസഹായത്തില്‍ രൂപ 453.81 കോടിയുടെ കുറവുണ്ടായി.
പന്ത്രണ്ടാം ധനകാര്യ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ഉപാധികള്‍ പാലിക്കപ്പെടാത്തുതുകൊണ്ടും ഫണ്ടിന്റെ ഉപയോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മതിയായ പുരോഗതി കൈവരിക്കാത്തതുകൊണ്ടും 2005-10 അവാര്‍ഡ്‌ കാലയളവില്‍ തുകയുടെ ലഭ്യതയില്‍ 416.17 കോടിയുടെ കുറവുണ്ടായി.

Comment: This CAG could have published his report two months back when Dr Thomas Isaac was in the chair of FM. Was Isaac's financial stability a fabricated one?

No comments:

Post a Comment