Monday 19 November 2012

ചര്‍ച്ചാക്ലാസ്സും കവിയരങ്ങും


എത്ര കണ്ടാലും മതിവരാത്ത ഗ്രാമീണ ഭംഗി <3
_____________________________________________________
കൂടുതല്‍ ചിത്രങ്ങള്‍ക്കും വിനോദങ്ങള്‍ക്കും വിജ്ഞാനത്തിനും ഈ പേജില്‍ ഒരു ലൈക്‌ അടിച്ചാല്‍ മതി : @[332295350132619:274:Ente Keralam] |എന്‍റെ കേരളം ♥
______________________________________________________












എത്ര കണ്ടാലും മതിവരാത്ത ഗ്രാമീണ ഭംഗി ♥


ചേര്‍ത്തല: ചേര്‍ത്തല സംസ്‌കാര കലാസാഹിത്യ-സാംസ്‌കാരികവേദിയുടെ ചര്‍ച്ചാക്ലാസ്സും കവിയരങ്ങും അഡ്വ. എ.എം. ആരിഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല വുഡ്‌ലാന്‍ഡ്‌സ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പൂച്ചാക്കല്‍ ഷാഹുല്‍ അധ്യക്ഷത വഹിച്ചു. വിദ്വാന്‍ കെ. രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. വയലാര്‍ മൈക്കിളിന്റെ ശാസ്ത്രയുഗത്തിലെ വേദാന്തപഠനം എന്ന പുസ്തകത്തെക്കുറിച്ച് പ്രൊഫ. കെ.എ. സോളമന്‍ പ്രബന്ധം അവതരിപ്പിച്ചു. മുരളി ആലിശ്ശേരി, വെട്ടയ്ക്കല്‍ മജീദ്, ഖാലിദ് പുന്നപ്ര, കെ.എം. മാത്യു, ഓമന തിരുവിഴ, എം.എ.എം. രാജീവ്, ഗൗതമന്‍ തുറവൂര്‍, ശക്തീശ്വരം പണിക്കര്‍, ഡി. പ്രകാശന്‍, തിരുനല്ലൂര്‍ തങ്കപ്പന്‍, ആന്റണി തൈവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ വൈക്കം വിശ്വന്‍, അപര്‍ണ ഉണ്ണിക്കൃഷ്ണന്‍, ഗൗതമന്‍, തൈക്കല്‍ മംഗളന്‍, പ്രസന്നന്‍ അന്ധകാരനഴി, പീറ്റര്‍ ബഞ്ചമിന്‍
അന്ധകാരനഴി , ഡോ. ടി.കെ. പവിത്രന്‍, ബാബു മാരാരിക്കുളം, കഥയരങ്ങില്‍ ബിമല്‍ രാധ് കടക്കരപ്പള്ളി, കോയിക്കലേത്ത് രാധാകൃഷ്ണന്‍, ലിജിമോള്‍ എന്നിവര്‍ സ്വന്തം സൃഷ്ടികള്‍ അവതരിപ്പിച്ചു. 


Mathrubhumi Posted on: 20 Nov 2012
K A Kolaman

No comments:

Post a Comment