Saturday 24 November 2012

പെന്‍ഷന്‍ വകുപ്പ് രൂപവത്ക്കരണം പരിഗണനയില്‍- മന്ത്രി ബാബു




ചേര്‍ത്തല: പെന്‍ഷന്‍ വകുപ്പ് രൂപവത്ക്കരണവും പെന്‍ഷന്‍ നിയമങ്ങളുടെ പരിഷ്‌ക്കരണവും സംസ്ഥാന സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് എക്‌സൈസ് -ഫിഷറീസ് മന്ത്രി കെ. ബാബു പറഞ്ഞു. കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ (കെ.എസ്.എസ്.പി.എ.) ആലപ്പുഴ ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പെന്‍ഷന്‍ നിയമപരിഷ്‌ക്കരണ കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കും. പെന്‍ഷന്‍കാരുടെ ചിക്തിസാ ചെലവുകള്‍ അടക്കമുള്ള പ്രശ്‌നങ്ങളും പരിഹരിയ്ക്കാന്‍ സര്‍ക്കാര്‍ അവുന്നതെല്ലാം ചെയ്യും. സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്ന് വിരമിക്കുന്നവരുടെ അനുഭവജ്ഞാനവും കാര്യപരിചയവും തുടര്‍ന്നും ഫലപ്രദമായി വിനിയോഗിക്കാനുള്ള പദ്ധതിയും സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി കൂട്ടി ചേര്‍ത്തു. 

കമന്‍റ്: പെന്‍ഷന്‍ കാരുടെ കാര്യവും ഇദ്ദേഹത്തെ ഏല്‍പ്പിച്ചോ?  നന്നായി, ഇദ്ദേഹത്തോട് ചോദിച്ചു  നല്ല ബ്രാന്‍ഡ് തെരെഞ്ഞെടുത്ത് അകത്താക്കാമല്ലോ?വിരമിക്കുന്നവരുടെ അനുഭവജ്ഞാനവും കാര്യപരിചയവും  ഫലപ്രദമായി വിനിയോഗിക്കാനുള്ളനീക്കവും കൊള്ളാം, പറഞ്ഞാല്‍ തീരില്ലെന്നേയുള്ളൂ, ഒടുക്കും മന്ത്രിയുടെ പ്രസംഗം പോലെ പറഞ്ഞു തുടങ്ങിയിടത്തു വന്നു നില്‍ക്കും.
-കെ എ സോളമന്‍ 

No comments:

Post a Comment