Thursday, 1 November 2012

സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് വിലകൂട്ടി



ന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. സിലിണ്ടര്‍ ഒന്നിന് 26 രൂപ 50 പൈസയാണ് കൂട്ടിയത്. 14.2 കിലോ തൂക്കമുള്ള സിലിണ്ടറിനാണ് ഈ വര്‍ധന.

ഇതോടെ ഒരു സിലിണ്ടറിന് കേരളത്തില്‍ 958 രൂപയായി. ഡല്‍ഹിയില്‍ ഇത് 922 ആയിരിക്കും. സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന്റെ ഉപഭോഗം കേന്ദ്രസര്‍ക്കാര്‍ വര്‍ഷത്തില്‍ ആറെണ്ണമായി നിയന്ത്രിച്ചത് അടുത്തിടെയാണ്. കേരളസര്‍ക്കാര്‍ ഇത് ഒമ്പതെണ്ണമായി നിശ്ചയിച്ചിട്ടുണ്ട്.

സബ്‌സിഡിയില്ലാതെ ഉപയോഗിക്കുന്ന സിലിണ്ടറിന്റെ എണ്ണത്തിന് നിയന്ത്രണമൊന്നുമില്ല. വില നിശ്ചയിക്കാനുള്ള അവകാശം സര്‍ക്കാര്‍ പെട്രോളിയം കമ്പനികള്‍ക്ക് നല്‍കിയ ശേഷം ഇത് മൂന്നാംതവണയാണ് വില കൂട്ടുന്നത്.

Comment: റിലയന്‍സിന്റെ പിടി അയയുന്നില്ല കേജ്റിവാളേ, വില നിശ്ചയിക്കാനുള്ള അവകാശം സര്‍ക്കാര്‍ പെട്രോളിയം കമ്പനികള്‍ക്ക് നല്‍കിയിരിക്കുകയാണ്. റിലയന്‍സാണ് പ്രമുഖ പെട്രോളിയം കമ്പനി !.
-കെ എ സോളമന്‍ 

No comments:

Post a Comment