ചേര്‍ത്തല: ജനങ്ങള്‍ക്ക് വേണ്ടിയല്ല, മറിച്ച് പാര്‍ട്ടിയ്ക്കും പാര്‍ട്ടിക്കാര്‍ക്കും വേണ്ടിയാണ് രാഷ്ട്രീയക്കാര്‍ എല്ലാം ചെയ്യുന്നതെന്ന് സാഹിത്യകാരി സാറാ ജോസഫ് പറഞ്ഞു. ചേര്‍ത്തല 'സര്‍ഗ്ഗ'ത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
പാര്‍ട്ടിയ്ക്കുവേണ്ടി എന്തു ചെയ്താലും അതെല്ലാം ശരിയാണെന്നാണ് രാഷ്ട്രീയക്കാരുടെ വാദം എന്നാല്‍ ഇത് ശരിയല്ല. രാഷ്ട്രീയ നേതൃത്വത്തിന്റെ അഴിമതിയ്ക്കും മറ്റും എതിരാണ് അണികളില്‍ ഭൂരിപക്ഷവും. പ്രത്യേകിച്ചും യുവതലമുറ.
പാര്‍ലമെന്ററി ജനാധിപത്യത്തില്‍, ഭരണം നിലനിര്‍ത്താനായി എന്തുവിട്ടുവീഴ്ചയ്ക്കും അഴിമതിയ്ക്കും രാഷ്ട്രീയക്കാര്‍ കൂട്ടുനില്‍ക്കുന്നു. നീതിയ്ക്കും ജനനന്മയ്ക്കും വേണ്ടിയുള്ള അതിശക്തമായ ഇടനിലക്കാരാണ് വേണ്ടത്. എന്നാല്‍ അവര്‍ക്കും അതിന് കഴിയുന്നില്ല സാറാ ജോസഫ് പറഞ്ഞു.
ചേര്‍ത്തല ഗവ. ടൗണ്‍ എന്‍.പി. സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍ഗ്ഗം പ്രസിഡന്റ് പി.കെ. മുരളി അധ്യക്ഷത വഹിച്ചു. എന്‍.വി. ബെന്നി, ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍, ഡോ, പള്ളിപ്പുറം മുരളി, വെണ്മണി രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. സര്‍ഗ്ഗം സെക്രട്ടറി വി.കെ. സുപ്രന്‍ സ്വാഗതവും പ്രൊഫ. കെ.എ. സോളമന്‍ നന്ദിയും പറഞ്ഞു.

No comments:
Post a Comment