Friday 23 November 2012

ബിവറേജസ് കോര്‍പ്പറേഷന്റെ വരുമാനത്തിന്റെ നല്ലൊരു ഭാഗം മരുന്ന് വാങ്ങാനായി മാറ്റിവെയ്ക്കും






കൊച്ചി: ബിവറേജസ് കോര്‍പ്പറേഷന് ലഭിക്കുന്ന വരുമാനത്തിന്റെ ലാഭത്തില്‍ നിന്ന് കൂടുതല്‍ തുക മരുന്നുകള്‍ വാങ്ങുന്നതിനായി വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിലവില്‍ ഒരു ശതമാനം ഇപ്പോള്‍ ഇതിനായി മാറ്റി വെയ്ക്കുന്നുണ്ട്. വരുന്ന ഏപ്രില്‍ മാസത്തോടെ ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ദ കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ചായ്) സുവര്‍ണ ജൂബിലി സമാപന ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ആരോഗ്യമേഖല വിവേചനം സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്‌നമായി മാറിയതായി മുഖ്യമന്ത്രി പറഞ്ഞു. ഗുരുതരമായ അസുഖംബാധിച്ച ചെറുപ്പക്കാര്‍ ഫലപ്രദമായ ചികിത്സ ലഭിക്കാതെ മരണപ്പെടുന്ന അവസ്ഥയുണ്ട്. അറിഞ്ഞുകൊണ്ട് മരണത്തെ അഭിമുഖീകരിക്കേണ്ട യുവാക്കളുടെ മാനസികാവസ്ഥ പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. 
Comment: ജനത്തെ ചിരിപ്പിച്ചേ അടങ്ങൂ എന്നു വിചാരിച്ചാല്‍ എന്താ ചെയ്യുക? ബിവറേജസില്‍ നിന്നു കൊടുക്കുന്നതും മരുന്നാണല്ലോ? യുവാക്കളുടെ മാനസികാവസ്ഥ മനസ്സില്ലാകിയത് നന്നായി. പെന്‍ഷന്‍പ്രായം 65  ആക്കിയാല്‍ യുവാക്കളുടെ മാനസികാവസ്ഥ കുറച്ചുകൂടി നന്നാകും.
ഒടുക്കും 'ചായ' കുടിച്ചു പിരിഞ്ഞു എന്നു പറയാം.
-കെ എ സോളമന്‍ 

No comments:

Post a Comment