Sunday, 25 November 2012

സര്‍ഗ്ഗോത്സവം



ചേര്‍ത്തല: ചേര്‍ത്തല സര്‍ഗ്ഗത്തിന്റെ പന്ത്രണ്ടാമത് വാര്‍ഷികം 'സര്‍ഗ്ഗോത്സവം' നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല ഗവ. ടൗണ്‍ എല്‍.പി.എസ്സില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. കെ.സി.രമേശന്‍ അധ്യക്ഷത വഹിച്ചു. വിദ്വാന്‍ കെ.രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.പുരുഷോത്തമന്‍ സ്വാഗതം പറഞ്ഞു.

കഥാസാഹിത്യം സരോജിനി ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.എ.സോളമന്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ പുറക്കാട്, സുബൈര്‍ പള്ളുരുത്തി, കെ.വി.ക്ഷമ, ഉല്ലല ബാബു, വെട്ടയ്ക്കല്‍ മജീദ്, എസ്. മുരളീധരന്‍, ഇ. ഖാലിദ്, മാരാരിക്കുളം വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

കവിയരങ്ങ് ഡോ. പള്ളിപ്പുറം മുരളി ഉദ്ഘാടനം ചെയ്തു. വെണ്മണി രാജഗോപാല്‍, ഓമന തിരുവിഴ എന്നിവര്‍ പ്രസംഗിച്ചു. രാജു കഞ്ഞിപ്പാടം, വൈശാഖ് പട്ടണക്കാട്, എന്‍.ചന്ദ്രന്‍ നെടുമ്പ്രക്കാട്, വിമല്‍രാജ്, ആര്‍.സതീശന്‍ ചെറുവാരണം, വൈരം വിശ്വന്‍, വിശ്വന്‍ വെട്ടയ്ക്കല്‍, ഗൗതമന്‍ തുറവൂര്‍, വി.എസ്. പ്രസന്നകുമാരി, പ്രസന്നന്‍ അന്ധകാരനഴി, വാരനാട് ബാനര്‍ജി എന്നിവര്‍ സ്വന്തം സൃഷ്ടികള്‍ അവതരിപ്പിച്ചു. 

No comments:

Post a Comment