ന്യൂഡല്‍ഹി: സ്വിസ് ബാങ്കില്‍ കോടികളുടെ നിക്ഷേപമുള്ള ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ പേരുവിവരങ്ങള്‍ അഴിമതി വിരുദ്ധ സമരനേതാവ് അരവിന്ദ് കെജ് രിവാള്‍ പുറത്തുവിട്ടു.
25 ലക്ഷം കോടിയുടെ കള്ളപ്പണമാണ് സ്വിസ് ബാങ്കുകളിലുള്ളതെന്ന് സി.ബി.ഐ പറഞ്ഞതായും കെജ് രിവാള്‍ വെളിപ്പെടുത്തി. എച്ച്.എസ്.ബി.സി പുറത്തുവിട്ട 700 പേര്‍ക്ക് 6,000 കോടിയുടെ നിക്ഷേപമാണുള്ളത്.
റിലയന്‍സ് ഇന്‍സ്ട്രീസിന് 500 കോടി രൂപയുടെ നിക്ഷേപം സ്വിസ് ബാങ്കിലുണ്ട്. മുകേഷ് അംബാനിക്കും അനില്‍ അംബാനിക്കും 100 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. കോകില ബെന്‍ അംബാനിയുടെ പേരിലും നിക്ഷേപമുണ്ടെന്ന് കെജ് രിവാള്‍ പറഞ്ഞു. എന്നാല്‍ എത്രയെന്ന് വെളിപ്പെടുത്തിയില്ല.
റിലയന്‍സിന്റെ മൊണ്ടേക് സോഫ്റ്റ് വെയറിന് 21,000 കോടിയുടെ നിക്ഷേപമാണുള്ളത്. അനു ടണ്ഠനും സന്ദീപ് ടണ്ഠനും 125 കോടി വീതം നിക്ഷേപമുണ്ട്. യു.പിയില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പിയാണ് അനു ടണ്ഠന്‍. 2001ല്‍ 700 ഇന്ത്യക്കാരുടെ പേരുകള്‍ ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്ക് കേന്ദ്രസര്‍ക്കാരിന് കൈമാറിയിരുന്നതായും ഇതില്‍ പത്തുപേരുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിടുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ കെജ് രിവാള്‍ പറഞ്ഞു.

കമന്‍റ്: തങ്ങള്‍ക്കാര്‍ക്കും നിക്ഷേപമില്ലെന്ന് ഈ കോര്‍പ്പറേറ്റ് മുതലാളിമാരും രാഷ്ട്രീയ നേതാക്കളും പറഞ്ഞു കളയുമോ? കെജ് രിവാളിനെപ്പോലുള്ളവരെയാണ് ഈ നാടിന് വേണ്ടത്.
-കെ എ സോളമന്‍
No comments:
Post a Comment