കൊച്ചി: നിലവിലെ നിയമ വ്യവസ്ഥയില്‍ രാജ്യത്ത് ഇസ്ലാമിക് ബാങ്കിങ് അനുവദിക്കാന്‍ കഴിയില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി. ഐ) ഗവര്‍ണര്‍ ഡോ. ഡി. സുബ്ബറാവു വ്യക്തമാക്കി. ഇസ്ലാമിക് ബാങ്കിങ് തുടങ്ങണമെങ്കില്‍ കേന്ദ്രം പ്രത്യേക നിയമനിര്‍മ്മാണം നടത്തുകയോ നിലവിലെ നിയമം ഭേദഗതി ചെയ്യുകയോ വേണം. അര്‍ത്ഥപൂര്‍ണമായ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ കൈവരിച്ച രാജ്യത്തെ ആദ്യ സമ്പൂര്‍ണ ബാങ്കിങ് ജില്ലയായി എറണാകുളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുബ്ബറാവു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ധനകാര്യ മന്ത്രി കെ. എം. മാണി,യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടി ചെയര്‍മാന്‍ നന്ദന്‍ നിലേകനി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Comment: ഇസ്ലാമിക് ബാങ്കിങ് വേണമെന്ന നിര്‍ബ്ബന്ധം കേരളത്തില്‍ ഇളമരം കരീമിനും വിജിലിന്‍സ് തോമസ് ഐസക്കിനുമാണ്. ഇളമരത്തെ താങ്ങുന്ന പെരുമരം അങ്ങുകേന്ദ്രത്തിലുണ്ട്, മഹാത്മാ ആന്‍റണിജി, അദ്ദേഹത്തോടു ഒരു വാക്ക് ചോദിക്കരുതായിരുന്നോ, സുബ്ബറാവുജി
-കെ എ സോളമന്‍
No comments:
Post a Comment