ന്യൂഡല്‍ഹി: അടുത്ത തിരഞ്ഞെടുപ്പിന് ശേഷം ആര് പ്രധാനമന്ത്രിയാകുമെന്ന് ആര്‍ക്കറിയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ .
സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇതൊന്നും ആലോചിക്കാന്‍ സമയമില്ല. അവരെ മറ്റു പല നീറുന്ന പ്രശ്‌നങ്ങളുമാണ് അലട്ടുന്നത്. അടിസ്ഥനപരമായ പ്രശ്‌നങ്ങള്‍ . വെള്ളത്തിന്റെ ഭക്ഷണത്തിന്റെ വസ്ത്രത്തിന്റെ പാര്‍പ്പിടത്തിന്റെ പ്രശ്‌നങ്ങള്‍ .
പാചകവാതക വില 220 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. സാധാരണക്കാര്‍ എങ്ങനെ ജീവിക്കും? ഇത്തരം കാര്യങ്ങളാണ് രാഷ്ട്രീയക്കാരും ഭരണാധികാരകളും ചിന്തിക്കേണ്ടത്. അവയ്ക്കുള്ള പരിഹാരങ്ങളാണ് കണ്ടത്തേണ്ടത്.
അല്ലാതെ തിരഞ്ഞെടുപ്പില്‍ ആര് ജയിക്കും ആര് തോല്‍ക്കും ആര് പ്രധാനമന്ത്രിയാകും എന്നിങ്ങനെയുള്ള കാര്യങ്ങളല്ല.
മൂന്നാംവട്ടം പ്രധാനമന്ത്രിയാകാനില്ലെന്നും അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിയായിരിക്കുമെന്ന മന്‍മോഹന്‍സിങ്ങിന്റെ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Comment: Kejriwal speaks sense.
-K A Solaman

No comments:
Post a Comment