ന്യൂദല്‍ഹി: ആംആദ്മി സര്‍ക്കാരിന്റെ പുതിയ ഭരണ പരിഷ്‌ക്കാരത്തിന്റെ ഭാഗമായി ദല്‍ഹി സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചു. പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ദേശീയ മാധ്യമങ്ങള്‍ മന്ത്രിസഭ പരിപാടികള്‍ ബഹിഷ്‌കരിക്കുകയാണ്.
പുതിയ തീരുമാനം അനുസരിച്ച് മാധ്യമ പ്രവര്‍ത്തകര്‍ മീഡിയ സെന്ററില്‍ പ്രവേശിക്കാന്‍ പാടില്ല. കൂടാതെ മന്ത്രിമാരെ അവരുടെ ഓഫീസുകളില്‍ പോയി കാണാനും പാടില്ല. മാധ്യമ പ്രവര്‍ത്തകരില്‍ അക്രെഡിഷനുള്ളവര്‍ക്ക് പോലും പ്രവേശനം നിഷേധിച്ചതായിട്ടാണ് അറിയുന്നത്.
അതിനിടെ സെക്രട്ടറിയേറ്റില്‍ പ്രവേശനം നിഷേധിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ ആരോഗ്യവകുപ്പ് മന്ത്രി സത്യന്ദ്ര ജെയ്ന്‍ പ്രസ് കോണ്‍ഫറന്‍സില്‍നിന്ന് ഇറങ്ങിപ്പോയി.
സുതാര്യതയുടെ ഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് സെക്രട്ടറിയേറ്റിലേക്ക് പ്രവേശനം നിഷേധിച്ചെങ്കിലും പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഇവിടേക്ക് പ്രവേശിക്കാമെന്നും എഎപി വ്യക്തമാക്കി.
മന്ത്രിസഭ രൂപികരിച്ച് നാലാമത്തെ ദിവസം സെക്രട്ടറിയേറ്റ് സമ്മേളിക്കുമ്പോഴാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചത്
Comment: പത്രക്കാരെ കയറ്റാം, ചാനലുകളെയാണ് മാറ്റി നിര്‍ത്തേണ്ടത്.
-കെ എ സോളമന്‍
No comments:
Post a Comment