കോഴിക്കോട്: ടി.പി വധക്കേസിലെ പ്രതികള്‍ ജയിലിനുള്ളില്‍ ഫേസ്ബുക്ക് ഉപയോഗിച്ച സാഹചര്യത്തില്‍ പ്രതികളെ ജയില്‍ മാറ്റുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇക്കാര്യത്തില്‍ കോടതിയുടെ അഭിപ്രായം തേടും. പ്രതികള്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടു. മൊബൈല്‍ ഉപയോഗം കണ്ടെത്താന്‍ സെന്‍സറുകള്‍ സ്ഥാപിക്കും. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ജയിലില്‍ പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.
ജയിലില്‍ കണേണ്ട കാര്യങ്ങള്‍ കണ്ടിട്ടുണ്ട്. ജയില്‍ ഡിജിപിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഉന്നതതല അന്വേഷണത്തിന് സമിതിയെ നിയോഗിച്ചിട്ടുണ്ട്. പ്രതികളുടെ അഴിഞ്ഞാട്ടം കോടതി കാണട്ടേയെന്നും മന്ത്രി പറഞ്ഞു.
Comment : ഫേസ് ബുക്ക് സ്ഥാപകൻ മാര്ക്ക് സുക്കെര്ബെര്ഗിനെതിരെ നടപടി വല്ലതുമുണ്ടോ?
-K A Solaman
No comments:
Post a Comment