കണ്ണൂര്‍: ദൃശ്യമാധ്യമങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം വേണമെന്ന് മന്ത്രി കെ.സി ജോസഫ്. കേള്‍ക്കുന്നത് എന്തും സത്യാവസ്ഥ തെരക്കുന്നതിന് മുമ്പ് വാര്‍ത്തയാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇത് ഗുണകരമാണോയെന്ന് മാധ്യമങ്ങള്‍ സ്വയം പരിശോധന നടത്തണമെന്നും കെ.സി ജോസഫ് ആവശ്യപ്പെട്ടു.
കണ്ണൂരിലെ തളിപ്പറമ്പില്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. വന്‍കിട ചാനലുകളേക്കാള്‍ വിശ്വാസ്യത കൂടുതല്‍ പ്രാദേശിക ചാനലുകള്‍ക്കാണ്. ഇവയ്ക്കു പ്രാദേശിക സംഭവങ്ങള്‍ക്കപ്പുറത്ത് മറ്റു പല വിഷയങ്ങളും ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്രാദേശിക ചാനലുകള്‍ നിലനില്‍ക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണന്നു പ്രവര്‍ത്തനങ്ങളിലൂടെ അവ തെളിയിച്ചുകഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
Comment: ദൃശ്യമാധ്യമങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.മാധ്യമങ്ങള്‍ സ്വയം പരിശോധന നടത്താനൊന്നും പോകുന്നില്ല, അതുകൊണ്ടു ആവിധ ഉപദേശമൊന്നും നല്കാതിരിക്കുകയാണ് നല്ലത്.
-കെ എ സോളമന്‍
No comments:
Post a Comment