Wednesday, 11 December 2013

ജി. സുധാകരന്‍ പരിശുദ്ധനായ കമ്യൂണിസ്റ്റുകാരന്‍- പി.സി.ജോര്‍ജ്ജ്


കണിച്ചുകുളങ്ങര: താന്‍ കണ്ട ഏറ്റവും പരിശുദ്ധനായ കമ്യൂണിസ്റ്റുകാരന്‍ ജി. സുധാകരനാണെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ്. കണിച്ചുകുളങ്ങര ടാഗോര്‍ ഗ്രന്ഥശാലയുടെ എസ്.എല്‍. പുരം സദാനന്ദന്‍ നാടക മത്സരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സോളാര്‍ കേസില്‍ താന്‍പറഞ്ഞ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. അവ സത്യമാണെന്ന് തെളിഞ്ഞു. അഴിമതിക്കാര്‍ എല്ലാ പാര്‍ട്ടിയിലുമുണ്ട്. ഇതുവരെ പട്ടികജാതിക്കാരുടെ വികസനത്തിനായി 31 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. എന്നിട്ടും 67 ശതമാനം പേര്‍ക്കും ഇപ്പോഴും വീടില്ല. പട്ടികജാതിക്കാര്‍ക്ക് അനുവദിച്ച പണം എവിടെപ്പോയെന്ന് അന്വേഷിക്കണം. പട്ടികജാതിക്കാരും മത്സ്യത്തൊഴിലാളികളും നാടാര്‍ സമുദായക്കാരും രക്ഷകരില്ലാത്തവരാണ്. ഇവരെ കൂട്ടിയോജിപ്പിച്ചുകൊണ്ട് പോകാന്‍ എസ്.എന്‍.ഡി.പി. യോഗത്തിന് കഴിയുമെന്നും പി.സി. ജോര്‍ജ്ജ് പറഞ്ഞു. 

കമന്‍റ്: പി .സി.ജോര്‍ജ്ജ് താന്‍ കണ്ട ഏറ്റവുംപരിശുദ്ധനായ കേരളാ കോണ്ഗ്രസ് കാരന്‍ എന്നു  ജി. സുധാകരനും പറഞ്ഞു സംഗതി 'കോംപ്ലിമെന്‍റ്സ് ' ആക്കാവുന്നതേയുള്ളൂ.
-കെ എ സോളമന്‍ 

No comments:

Post a Comment