Thursday, 26 December 2013

തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ മത്സരിക്കാനൊരുങ്ങുന്നു









കൊല്‍ക്കത്ത: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി മുകുള്‍ റോയ് പറഞ്ഞു. ഡിസംബര്‍ 28ന് താന്‍ കേരളം സന്ദര്‍ശിക്കും. നന്ദിഗ്രാം വിഷയമാക്കി കൊച്ചിയില്‍ റാലി സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനുഭാവികളുണ്ടെന്നും മുകുള്‍ റോയ് വ്യക്തമാക്കി. ഇതാദ്യമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത്. കേരളത്തിനൊപ്പം തന്നെ യു.പി,​ ബീഹാര്‍,​ അസാം,​ ത്രിപുര എന്നിവിടങ്ങളിലും മത്സരിക്കുമെന്നും മുകുള്‍ റോയ് പറഞ്ഞു.
ബാംഗാളില്‍ ഈയിടെ നടന്ന തദ്ദേശ ഭരണ തെര‍ഞ്ഞെടുപ്പില്‍ നേടിയ വിജയം തങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരമാവധി സീറ്റുകള്‍ നേടിയെടുത്ത് ദേശീയ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയാകാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്.
Comment: മല്‍സരത്തിന് കെട്ടിവെയ്ക്കേണ്ടതുക വര്‍ധിപ്പിക്കേണ്ട സമയം അതിക്രമിച്ചു.
-കെ എ സോളമന്‍ 

No comments:

Post a Comment