Sunday, 1 December 2013

പ്ലീനത്തില്‍ മാണിയുടെ സാന്നിധ്യം: എതിര്‍പ്പുമായി ചന്ദ്രചൂഡന്‍













കൊല്ലം: സി.പി.എം പ്ലീനത്തില്‍ കെ.എം മാണിയെ പങ്കെടുപ്പിച്ചത് ശരിയായില്ലെന്ന് ആര്‍.എസ്.പി ദേശീയ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്‍. എല്‍.ഡി.എഫിലെ ഒരു ഘടകകക്ഷിയേയും പ്ലീനത്തിലേക്ക് ക്ഷണിച്ചില്ല. അങ്ങനെയിരിക്കെ കെ.എം മാണിയെ അതില്‍ പങ്കെടുപ്പിച്ചത് വലിയതോതില്‍ അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ടെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.

ആര്‍.എസ്.പി കൊല്ലം നേതൃക്യാമ്പില്‍ സംസാരിക്കുമ്പോഴാണ് ചന്ദ്രചൂഡന്‍ സി.പി.എം നടപടിയെ വിമര്‍ശിച്ചത്. വിവാദ വ്യവസായിയുടെ പടം ദേശാഭിമാനിയുടെ ഒന്നാം പേജില്‍ പസിദ്ധീകരിച്ചത് ശരിയായില്ലെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു. സി.പി.എമ്മിന്റെ ഈ നടപടി ഇടതുപക്ഷ ബോധത്തിന് ഒട്ടും അനുകൂലമല്ല.
 

Comment: മാണി അകത്തേയ്ക്ക് വരുമ്പോൾ പുറത്തു പോകാൻ ഒരാള് വേണ്ടേ? 
-കെ എ  സോളമൻ 

No comments:

Post a Comment