കൊച്ചി: വിദേശയാത്രയ്ക്കിടെ നടന്‍ കലാഭവന്‍ മണിയില്‍ നിന്ന് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്ത 181 ഗ്രാം തൂക്കംവരുന്ന സ്വര്‍ണവള വള തിരിച്ചുനല്‍കി. വിദേശത്തേയ്ക്ക് പോകുമ്പോള്‍ വള തന്റെ കൈവശമുണ്ടായിരുന്നുവെന്ന മണിയുടെ വിശദീകരണം മുഖവിലയ്‌ക്കെടുത്താണ് അത് തിരിച്ചുനല്‍കാന്‍ കസ്റ്റംസ് തയ്യാറായത്. വിമാനത്താവളത്തിലെ സി.സി. ടി.വി. ദൃശ്യം പരിശോധിച്ചശേഷമായിരുന്നു വള വിട്ടുനല്‍കിയത്. വള കൈവശമുള്ള കാര്യം അറിയിക്കാത്തതിന് മണിയില്‍ നിന്ന് ഏഴായിരുന്ന രൂപ പിഴ ഈടാക്കുകയും ചെയ്തു.
വൈകീട്ട് മൂന്ന് മണിയോടെ മണി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെത്തി ഇതു സംബന്ധിച്ച് വിശദീകരണം നല്‍കി. ഇതിനുശേഷമാണ് വള തിരിച്ചുനല്‍കിയത്.
താന്‍ വിദേശത്ത് പോകുമ്പോള്‍ ഈ വള കൈയിലുണ്ടായിരുന്നുവെന്നും അല്ലാതെ ഇത് അവിടെ നിന്ന് കട്ടുകൊണ്ടുവന്നതല്ലെന്നും മണി പിന്നീട് മാധ്യമപ്രവത്തകരോട് പറഞ്ഞു. ഈ കാര്യങ്ങള്‍ തന്നോട് അന്വേഷിക്കാതെയാണ് വാര്‍ത്ത നല്‍കിയത്-ക്ഷുഭിതനായി മണി പറഞ്ഞു.

Comment:
സ്വര്‍ണമാല സേഫായീ കൊണ്ടുപോകാന്‍ കഴിഞ്ഞു!
-കെ എ സോളമന്‍
No comments:
Post a Comment