Monday, 2 December 2013

ലത്തീന്‍ സമുദായത്തിന് അര്‍ഹിക്കുന്ന നീതി പലപ്പോഴും ലഭിച്ചിട്ടില്ല - മന്ത്രി കെ.വി. തോമസ്














ആലപ്പുഴ: ലത്തീന്‍ സമുദായത്തിന് അര്‍ഹിക്കുന്ന നീതി പല മേഖലകളില്‍നിന്നും പലപ്പോഴും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി കെ.വി. തോമസ്. രാഷ്ട്രീയ രംഗത്തും വേണ്ടുന്ന പരിഗണന ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരള ലാറ്റിന്‍ കാത്തലിക് അസ്സോസിയേഷന്‍ (കെ.എല്‍.സി.എ.) സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനായി കൂടുതല്‍ ഫലപ്രദമായി ശ്രമിക്കണം. മത്സ്യത്തൊഴിലാളികള്‍ സര്‍ക്കാറുമായി സഹകരിക്കുന്നതുകൊണ്ടാണ് ഇവിടെ സംഘര്‍ഷങ്ങള്‍ ഉണ്ടാകാത്തത്. മത്സ്യമേഖലയെ സംരക്ഷിക്കാന്‍ സ്വതന്ത്രമായ സംവിധാനം വേണം. തീരപ്രദേശങ്ങളില്‍ സമഗ്രമായ വികസനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

Comment: ലത്തീന്‍ സമുദായത്തിന് അര്‍ഹിക്കുന്ന നീതി പലപ്പോഴും ലഭിച്ചിട്ടില്ലെന്ന്കേന്ദ്രമന്ത്രി കെ.വി. തോമസ്. അതെന്താ, ബിവറേജസ് ഔട്ട്‌ ലെറ്റിൽ ലത്തീൻ കാർക്ക പ്രത്യേകം കൌണ്ടർ വേണോ? കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനായി കൂടുതല്‍ ഫലപ്രദമായി ശ്രമിക്കണം. ഇത് ആര് ആരോടാണ് പറയുന്നത് ?പ്രസംഗിച്ചു സുഖിപ്പിക്കാതെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നു  നോക്ക്
 .
-കെ എ  സോളമൻ 

No comments:

Post a Comment