കൊച്ചി: വാങ്ങുന്ന ശമ്പളത്തോട് ഉദ്യോഗസ്ഥര്‍ കൂറുകാണിക്കണമെന്ന് ഹൈക്കോടതി. ഉദ്യോഗസ്ഥരുടെ അലംഭാവം മൂലമാണ് മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടി നടത്തേണ്ടി വരുന്നത്. ഒരു സ്വകാര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നിശിതമായ വിമര്‍ശനം നടത്തിയത്.
എക്‌സിക്യൂട്ടിവ് പരാജയപ്പെടുന്ന ഇടത്താണ് ജുഡീഷ്യറിക്ക് ഇടപെടേണ്ടി വരുന്നതെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പറഞ്ഞു. കേന്ദ്രീയ വിദ്യാലയത്തിലെ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റവുമായി സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
അവരുടെ അലംഭാവമാണ് ജനസന്പര്‍ക്ക പരിപാടി നടത്താന്‍ കാരണമായതെന്നും കോടതി ചൂണ്ടിക്കാട്ടി. പരിപാടി ജനങ്ങള്‍ക്ക് ഗുണപരമായെന്ന് കോടതി പറഞ്ഞു. നിലവിലെ സംവിധാനങ്ങളോട് ജനങ്ങള്‍ക്ക് അതൃപ്തിയുണ്ട്.
അതുകൊണ്ടാണ് ആം ആദ്മി പാര്‍ട്ടി പോലുള്ള പ്രസ്ഥാനങ്ങള്‍ക്കു പിന്നില്‍ ജനങ്ങള്‍ അണിനിരക്കുന്നത്. ആ പാര്‍ട്ടിയുടെ ചിഹ്നമായ ചൂലിനോട് അനുഭാവം പ്രകടിപ്പിച്ചതും അതുകൊണ്ടാണെന്ന് കോടതി ചൂണ്ടിക്കാട്ടി
Comment: ഉദ്യോഗസ്ഥരുടെ അലംഭാവം മൂലമാണ് മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടി നടത്തേണ്ടി വരുന്നത് എന്നു കോടതി. ഉദ്യോഗസ്ഥരുടെ അലംഭാവം ഭരണ പരാജയം മൂലം എന്നു പറഞ്ഞാലും സംഗതി ഒന്നു തന്നെ
-കെ എ സോളമന്‍
No comments:
Post a Comment