കൊച്ചി: വഴിയടച്ചുള്ള ക്ലിഫ്ഹൌസ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച വീട്ടമ്മയായ സന്ധ്യയ്ക്ക് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വക അഞ്ച് ലക്ഷം രൂപ പാരിതോഷികം. സന്ധ്യ പ്രതികരിക്കാന്‍ കാണിച്ച ധൈര്യത്തിനും ധീരതയ്ക്കുമാണ് പാരിതോഷികമെന്ന് കൌച്ചൌസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞു.
സന്ധ്യയ്ക്ക് രാഷ്ട്രീയമുണ്ടെന്ന് കരുതുന്നില്ലെന്നും സാധാരണ ജനങ്ങളുടെ പ്രതിഷേധമാണ് അവരിലൂടെ പുറത്തുവന്നതെന്നും കൌച്ചൌസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞു. സന്ധ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫെയ്‌സ് ബുക്കും രംഗത്ത് വന്നിട്ടുണ്ട്. പൊലീസുകാരോട് സന്ധ്യ ഇരുചക്രവാഹനത്തില്‍ ഇരുന്ന് കയര്‍ക്കുന്ന പ്രൊഫൈല്‍ ചിത്രത്തോടെ ‘ബിഗ് സല്യൂട്ട് സന്ധ്യ’ എന്ന പേരില്‍ ഒരു പേജും ഫെയ്‌സ് ബുക്കില്‍ സജീവമായി കഴിഞ്ഞു. 1400 ലൈക്കുകളാണ് ഇതിനോടകം തന്നെ ഈ പേജിന് ലഭിച്ചത്.
അതേസമയം സന്ധ്യയ്ക്ക് കോണ്‍ഗ്രസുകാരുടെ മനസാണെന്ന സി.പി.എം സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ആരോപണം വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്.
Comment: കാള പെറ്റെന്നു കേട്ടപ്പോള്‍ ചിറ്റിലപ്പള്ളി കയറെടുത്തതാവുമോ?
-കെ എ സോളമന്‍
No comments:
Post a Comment