Tuesday, 17 December 2013

പി.സി ജോര്‍ജിനെ ന്യായീകരിച്ച് മാണി

+
തിരുവനന്തപുരം: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിര്‍മാണവുമായി ബന്ധപ്പെട്ട് കോട്ടയത്ത് ബിജെപി നടത്തിയ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്ത ചീഫ് വിപ്പ് പി.സി ജോര്‍ജിനെ ന്യായീകരിച്ച് കെ.എം മാണി രംഗത്തെത്തി.

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കളെ മറ്റ് പാര്‍ട്ടികളുടെ പരിപാടികളിലേയ്ക്ക് ക്ഷണിക്കാറുണ്ട്. അവര്‍ പോകാറുമുണ്ട്. അതില്‍ തെറ്റില്ലെന്നും മാണി പറഞ്ഞു. രാഷ്ട്രീയമായും ധാര്‍മികമായും ജോര്‍ജിന്റെ നടപടിയില്‍ തെറ്റില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും മാണി പറഞ്ഞു.

കമന്‍റ്: മകന്‍ ജോസ് കെ മാണിയെ ഒരിക്കല്‍ കൂടി മീനച്ചില്‍ ആറു നീന്തിക്കേറ്റി   ഡെല്‍ഹിയിലോട്ട് അയക്കണം . ജോര്‍ജ് കൂടെയില്ലെങ്കില്‍ പാരയാകും 
-കെ എ സോളമന്‍ 

No comments:

Post a Comment