Wednesday, 4 December 2013

ആംബുലന്‍സ് ഡ്രൈവറെ ആദരിക്കുന്നു


ചേര്‍ത്തല: അത്യാസന്ന നിലയിലായ കുട്ടിയെ ആലപ്പുഴയില്‍നിന്ന് രണ്ടര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം ശ്രീചിത്ര ആസ്​പത്രിയിലെത്തിച്ച 108 ആംബുലന്‍സ് ഡ്രൈവര്‍ വി.എ.സജിയെ ആദരിക്കുന്നു. മാരാരിക്കുളം പൗരസമിതിയും ജനമൈത്രി പോലീസും ചേര്‍ന്നാണ് അമ്പലപ്പുഴ യു.എച്ച്.ടി.സി.യിലെ ഡ്രൈവറെ ആദരിക്കുന്നത്.

നാലിന് 11ന് കഞ്ഞിക്കുഴി സര്‍വോദയ ഗ്രന്ഥശാലയില്‍ നടക്കുന്ന ആദരിക്കല്‍ സമ്മേളനത്തില്‍ പ്രൊഫ. കെ.എ. സോളമന്‍ അധ്യക്ഷത വഹിക്കും. മാരാരിക്കുളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. സുഭാഷ് അവാര്‍ഡ് നല്‍കും. 

No comments:

Post a Comment