Friday, 13 December 2013

'മോബിയസ്' കണ്ടവര്‍ക്ക് ദേഹാസ്വാസ്ഥ്യം: നാല് പേര്‍ തലചുറ്റി വീണു

A



തിരുവനന്തപുരം: പീഡാനുഭവങ്ങളുടെ വേട്ടയാടുന്ന ഓര്‍മകള്‍ പ്രേക്ഷകന് സമ്മാനിച്ച് ഏറ്റവും പുതിയ കിംകി ഡുക് ചലച്ചിത്രം ' മോബിയസ് ' നിറഞ്ഞ സദസ്സിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. പലര്‍ക്കും കണ്ടിരിക്കാന്‍ കഴിയാത്ത അനുഭവമായി സിനിമ. ആദ്യത്തെ പതിനഞ്ച് മിനിട്ട് പിന്നിട്ടപ്പോള്‍ തന്നെ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. നാല് പേര്‍ തലചുറ്റി വീണു. മണിക്കൂറുകളോളം മനസ്സില്‍ ദൃശ്യങ്ങള്‍ പിന്തുടരുന്നുവെന്നായിരുന്നു സിനിമ കണ്ടിറങ്ങിയവരുടെ പ്രതികരണം. 

ഒരു കുടുംബ ചിത്രമായി കിംകി ഡുക് അവതരിപ്പിച്ച സിനിമ അസംതൃപ്തരായ ദമ്പതികളുടെയും അമ്മയുടെ കടുത്ത പീഡനമേറ്റുവാങ്ങേണ്ടി വരുന്ന മകന്റെയും കഥയാണ് പറയുന്നത്. ഭര്‍ത്താവിന്റെ വിവാഹേതര ബന്ധത്തില്‍ മനംനൊന്തു കഴിയുന്ന ഭാര്യ പ്രതികാരം നടത്തുന്നത് മകന്റെ നേര്‍ക്കാണ്

Comment: ഈ സിനിമയുടെ കുറെക്കൂടി പ്രാകൃതമായ ചിത്രീകരണം താമസിയാതെ മലയാള സിനിമയിലും പ്രതീക്ഷിക്കാം 
-കെ എ സോളമന്‍ 

No comments:

Post a Comment