പ്രഭാതനടപ്പുവഴിയില്‍ ഒട്ടുമിക്ക ദിവസവും ആ ചെമന്ന പട്ടിയെ കാണും, കഷ്ടിച്ച് അരയടി പൊക്കമുള്ള പെണ്‍പട്ടി. മറ്റുതരത്തില്‍ ബിസിയല്ലെങ്കില്‍ പട്ടി വാലാട്ടും. രാമന്‍ നായര്‍ പട്ടിയെനോക്കി പുഞ്ചിരിക്കും.
ചില ദിവസങ്ങളില്‍ പട്ടിയുടെ ഉടമയായ സ്ത്രീയെയുംവഴിയില്‍ കാണും..രസകരമെന്നുപറയട്ടെ ആ സ്ത്രീക്കും തീരെ പൊക്കക്കുറവ്, കഷ്ടിച്ച് നാലടി കാണും. മറ്റാരും വഴിയില്‍ ഇല്ലെങ്കില്‍ അവര്‍ നോക്കി ചിരിക്കും. മറുപടിയെന്നവണ്ണം രാമന്‍ നായരും പുഞ്ചിരിക്കും.
അത്ഭുതമായി തോന്നിയത് പട്ടിയെയും സ്ത്രീയെയും ഒരുമിച്ചു ഒരിക്കല്‍ പോലും വഴിയില്‍ കണ്ടിട്ടില്ലായെന്നതാണ്. സ്ത്രീ പുറത്തിറങ്ങുംപോള് പട്ടി വീട്ടിലിലിരിക്കും,പട്ടി പുറത്തിറങ്ങുംപോള് സ്ത്രീയും.
പതുക്കെപ്പുതുക്കെ പട്ടിയെ കാണുമ്പോള്‍ രാമന്‍നായര്‍ സ്ത്രീയെ ഓര്‍ക്കും,സ്ത്രീയെകാണുമ്പോള്‍ പട്ടിയെയും. ആരെയെങ്കിലും കണ്ടില്ലെങ്കില്‍ അന്നത്തെ ദിവസം വല്ലാതെ അസ്വസ്ഥനാകും. അങ്ങനെ അതൊരു ശീലമായി, വെറുതെ അസ്വസ്ഥമാകുന്ന ശീലം.
-കെ എ സോളമന്‍
No comments:
Post a Comment