Friday, 27 December 2013

സേവന നികുതി വെട്ടിപ്പ്; റിമി ടോമിക്കും നോട്ടീസ്

സേവന നികുതി വെട്ടിപ്പ്; റിമി ടോമിക്കും നോട്ടീസ്

 കൊച്ചി: സേവന നികുതി വെട്ടിപ്പിന്റെ പേരില്‍ കൂടുതല്‍ ചലച്ചിത്ര താരങ്ങള്‍ വെട്ടിലാകുമെന്നാണ് തോന്നുന്നത്. ദിലീപിനും ലാല്‍ജോസിനു പിന്നാലെ ഇപ്പോള്‍ ഗായിക റിമി ടോമിക്കും വന്നിരിക്കുകയാണ് കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്‌സൈസ് വിഭാഗത്തിന്റെ നോട്ടീസ്. സിനിമയില്‍ നിന്നും കേരളത്തിലും വിദേശ രാജ്യങ്ങളിലും നടക്കുന്ന സ്‌റ്റേജ് ഷോകളില്‍ നിന്നും റിമിക്ക് ലഭിക്കുന്ന വരുമാനത്തിന് കൃത്യമായ രേഖ സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്. ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ നിന്നുള്ള വരുമാനം നികുതി കഴിച്ചുള്ളതിനാല്‍ അത് അന്വേഷണ പരിധിയില്‍ വരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ റിമിയുടെ ബിസ്‌നസ് വരുമാനത്തിന്റെ കാര്യത്തില്‍ കൃത്യമായ രേഖകള്‍ കാണിച്ചിട്ടില്ല. കഴിഞ്ഞ നാല് വര്‍ഷം സേവന നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ 21 പ്രമുഖര്‍ക്കെതിരെയാണ് സെന്‍ട്രല്‍ എക്‌സൈസ് വിഭാഗം നോട്ടീസ് അയച്ചത്. ഇതിലേറെയും ചലച്ചിത്രമേഖലയില്‍ നിന്നുള്ളവരാണ്. നോട്ടീസ് അയച്ച പ്രകാരം പലരും നികുതിയടയ്ക്കാം എന്ന് പറയുകയും വിശദീകരണം നല്‍കുകയും ചെയ്‌തെങ്കിലും റിമി ടോമി ഇതുവരെ പ്രതികരിച്ചിട്ടില്ലത്രെ. നേരിട്ടോ അല്ലാതയോ സെന്‍ട്രല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഇനിയും ബന്ധപ്പെടാത്തവര്‍ ഈ ആഴ്ചയും മറുപടി നല്‍കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

കമന്‍റ് : റീമി ടോമിയും കസ്റ്റംസ് കാരും തമ്മിലുള്ള പാട്ട്-നൃത്ത-അഭിമുഖ-കൂത്ത്  പരിപാടി അടുത്ത 12 എപ്പിസോഡായി ഏഷ്യാനെറ്റു ചാനലില്‍ കാണിക്കുകയും വരുമാനം നികുതിയായി അടക്കുകയും ചെയ്യും. 
-കെ എ സോളമന്‍ 

No comments:

Post a Comment