കൊല്ലം: പുനലൂരിലെ സ്വകാര്യ ആസ്പത്രിയില്‍ വന്ധ്യംകരണത്തിന് താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ സ്ത്രീ മരിച്ച കേസില്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കും മൂന്ന് നഴ്‌സുമാര്‍ക്കും കോടതി ഓരോവര്‍ഷം കഠിനതടവ് വിധിച്ചു. പത്തനാപുരം വിളക്കുടി മഞ്ഞമണ്‍കാല തടത്തിവിളവീട്ടില്‍ ഫിലിപ്പ് തോമസിന്റെ ഭാര്യ മിനി ഫിലിപ്പ് (37) മരിച്ച കേസിലാണ് വിധി.
ചങ്ങനാശ്ശേരി മാടപ്പള്ളി ചന്ദ്രവിലാസത്തില്‍ ഡോ. ബാലചന്ദ്രന്‍ (62), പുനലൂര്‍ ജയലക്ഷ്മി ഇല്ലത്തില്‍ ഡോ. ലൈല അശോകന്‍ (58), തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ കുമാരപുരം അശ്വതിയില്‍ ഡോ. വിനു ബാലകൃഷ്ണന്‍ (49), പുന്നല മുതിരക്കാലായില്‍ അനിലകുമാരി (35), വടകോട് മൈലക്കല്‍ ചരുവിള പുത്തന്‍വീട്ടില്‍ ശ്യാമളാദേവി (54), വിളക്കുടി പ്ലാത്തറ മംഗലത്തുവീട്ടില്‍ സുജാതാകുമാരി (39) എന്നിവരെയാണ് ശിക്ഷിച്ചത്. ഒന്നാംപ്രതി ഡോ. ബാലചന്ദ്രന്‍ അനസ്‌തെറ്റിസ്റ്റും രണ്ടാംപ്രതി ഡോ. ലൈല ഗൈനക്കോളജിസ്റ്റും മൂന്നാംപ്രതി ഡോ. വിനു സര്‍ജനുമാണ്. മറ്റ് മൂന്നുപേരും ഈ ആസ്പത്രിയിലെ നഴ്‌സുമാരാണ്.
കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ്.സന്തോഷ്‌കുമാറാണ് വിധി പ്രസ്താവിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 304 (എ) പ്രകാരം ഒരുവര്‍ഷം തടവിനും 201, 34 വകുപ്പുകള്‍പ്രകാരം മൂന്നുമാസം തടവിനുമാണ് ശിക്ഷിച്ച

കമന്‍റ് : ഇത് വായിച്ചിട്ടെങ്കിലും മക്കളെ ഡോക്ടര്‍ ആക്കിയേ അടങ്ങൂ എന്ന്‍ പിടിവാശിയുള്ള പണക്കാരായ രക്ഷിതാക്കളുടെ ആര്‍ത്തി ഒന്നടങ്ങട്ടെ.
-കെ എ സോളമന്‍
No comments:
Post a Comment