കൊച്ചി: തടവുകാരെക്കൊണ്ട് ജയിലില്‍ ഭക്ഷണമുണ്ടാക്കി വില്‍ക്കുന്നതിനെതിരെ ഹോട്ടലുടമകള്‍ രംഗത്ത്. വിയ്യൂര്‍ തുടങ്ങി, സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ ചപ്പാത്തി, കോഴിക്കറി, മറ്റു ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ ഉണ്ടാക്കി വില്‍ക്കുന്ന സാഹചര്യത്തിലാണിത്.
ലേബര്‍ നിയമവും ഇ.എസ്.ഐ., പി.എഫ്. നിയമങ്ങളും പാലിക്കാതെ കുറഞ്ഞ കൂലി നല്‍കി തടവുകാരെക്കൊണ്ട് ഭക്ഷണം തയ്യാറാക്കുന്നത് നിയമവിരുദ്ധമാണെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ് അസോസിയേഷന്‍ ആരോപിച്ചു. അനാരോഗ്യകരമായ ചുറ്റുപാടിലാണ് ഭക്ഷണമുണ്ടാക്കുന്നതെന്നും ഇവര്‍ പറയുന്നു.
ഉണ്ടാക്കിയ ഭക്ഷണം ഉദ്യോഗസ്ഥര്‍ തന്നെ വാഹനങ്ങളില്‍ കൊണ്ടുനടന്ന് വില്‍ക്കുന്നത് മോട്ടോര്‍ വെഹിക്കിള്‍ ആക്ടിന് വിരുദ്ധമാണെന്നാണ് ആക്ഷേപം. പൊതുവാഹനങ്ങളില്‍ പ്രത്യേകാനുമതി കൂടാതെ ഭക്ഷണം വില്പന പാടില്ല - സംഘടന കുറ്റപ്പെടുത്തി.

Comment: ഹോട്ടലുടമകളുടെ കൊള്ളലാഭത്തിന് അല്പം ഇടിവുവന്നാല്‍ പ്രതികരിക്കാതെന്തുചെയ്യും? ഉടമകള്‍ ഹോട്ടലുകള്‍ അടിച്ചിട്ടോളൂ. ജയില്‍ ചപ്പാത്തിക്ക് ജനങ്ങളുടെ പിന്തുണയുണ്ട്, അതുകൊണ്ടു നിര്‍ത്തേണ്ടതില്ല. അനാരോഗ്യകരമായ ചുറ്റുപാടിലാണ് ജയിലില്‍ ഭക്ഷണമുണ്ടാക്കുന്നതെന്നു പള്ളീപ്പോയി പറഞ്ഞാല്‍ മത്. പള്ളി പറ്റി ല്ലെങ്കില്‍ അമ്പലത്തില്‍ പോയിപറയാം.
-കെ എ സോളമന്‍
No comments:
Post a Comment