Wednesday, 22 January 2014

കെജ്‌രിവാള്‍ ഭ്രാന്തനായ മുഖ്യമന്ത്രി: ഷിന്‍ഡെ








ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ രംഗത്ത്. കെജ്‌രിവാള്‍  ഭ്രാന്തനായ മുഖ്യമന്ത്രിയെന്ന പ്രസ്താവനയോടെയാണ് ഷിന്‍ഡെ രംഗത്ത് വന്നിരിക്കുന്നത്.
കെജ്‌രിവാള്‍ ദല്‍ഹിയില്‍ നടത്തിയ പ്രതിഷേധം കാരണം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധിയെടുക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച്ച വൈകി പ്രതിഷേധം അവസാനിപ്പിച്ചിരുന്നു.
മഹാരാഷ്ട്രയിലെ ഹിങ്‌ഗോളിയിലെ ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘താന്‍ ഖെര്‍വാഡിയിലായിരുന്നപ്പോള്‍ വിവാഹത്തിന് ശേഷം തന്നെ തനിക്ക് അവധി ഒഴിവാക്കേണ്ടി വന്നു.
ഇന്നാകട്ടെ ഈ ഭ്രാന്തന്‍ മുഖ്യമന്ത്രി നടത്തുന്ന ധരണയെ കോണ്ട് പോലീസുകാര്‍ക്കുള്ള അവധി നിഷേധിക്കേണ്ടി വന്നു’- ഷിന്‍ഡെ പറഞ്ഞു. നിലവില്‍ കേന്ദ്രത്തിന്റെ കീഴിലുള്ള ദല്‍ഹി പോലീസിന്റെ അധികാരം ദല്‍ഹി സര്‍ക്കാരിന് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് കെജ്‌രിവാള്‍ നേരത്തെ പ്രതിഷേധം ഉയര്‍ത്തിയത്.
നഗരത്ത് വര്‍ധിച്ചു വരുന്ന സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണം കണക്കിലെടുത്തായിരുന്നു കെജ്‌രിവാളിന്റെ ഈ ആവശ്യം
Comment: കെജ്‌രിവാള്‍ ഭ്രാന്തനായ മുഖ്യമന്ത്രി: ഷിന്‍ഡെ. ഏവനും അതെ, എത്ര ശതമാനം എന്നുമാത്രം  നോക്കിയാല്‍ മതി .
-കെ എ സോളമന്‍ 

No comments:

Post a Comment