തൃശ്ശൂര്‍ : വി.എം. സുധീരനെ കെ.പി.സി.സി. പ്രസിഡന്റായി തിരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നിയമസഭാകക്ഷി ചീഫ് വിപ്പ് ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി, വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, പ്രതിരോധ മന്ത്രി എ.കെ. ആന്റണി എന്നിവര്‍ക്ക് സന്ദേശമയച്ചു.
കേരള രാഷ്ട്രീയത്തിലെ ജനപക്ഷ നേതാവാണ് സുധീരന്‍. അഴിമതിക്കും അനീതിക്കും തിന്മകള്‍ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും മത-ജാതി ശക്തികളുടെ സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെ മതസൗഹാര്‍ദ്ദത്തില്‍ ഉറച്ച് നില്‍ക്കുന്ന വ്യക്തിത്വവുമാണ് സുധീരന്‍ - സന്ദേശത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിഭാഗീയതകള്‍ക്ക് അതീതമായി ഒന്നിച്ച് കൊണ്ടുപോകുന്നതിനുംപാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സംഘടനയെ ശക്തമായി നയിക്കുന്നതിനും സുധീരനെപ്പോലെ അനുഭവമുള്ള നേതാവിനെയാണ് കെ.പി.സി.സി. പ്രസിഡന്റായി തിരഞ്ഞെടുക്കേണ്ടതെന്ന് ടി.എന്‍. പ്രതാപന്‍ പറഞ്ഞു.

കമെന്‍റ്: കര്‍ത്തികേയന്‍ , മുല്ലപ്പള്ളി, വി ഡി സതീശന്‍, ഇപ്പോഴിതാ സുധീരനും! പറ്റിയ ആള്‍ കെ മുരളീധരന്‍ ആണെന്നാണ് രാമന്‍ നായ്ര്‍ക്ക് പറയാനുള്ളത്. എങ്കില്‍, ആ പി സി ജോര്‍ജിന്റെ വായില്‍ കുറച്ചു മണ്ണെങ്കിലും വാരിയിടും.
-കെ എ സോളമന്‍
No comments:
Post a Comment