Wednesday 29 January 2014

ലാവ്‌ലിന്‍: ഒരു ജഡ്ജി കൂടി പിന്മാറി







കൊച്ചി: എസ്.എന്‍.സി ലാവ്‌ലിന്‍ അഴിമതി കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഒരു ഹൈക്കോടതി ജഡ്ജി കൂടി പിന്മാറി. ജസ്റ്റിസ് എം.എല്‍ .ജോസഫ് ഫ്രാന്‍സിസ് ആണ് പിന്മാറിയത്.
കേസ് പരിഗണിക്കുന്നതില്‍ നിന്നും പിന്മാറുന്ന നാലാമത്തെ ജഡ്ജിയാണ് ജോസഫ് ഫ്രാന്‍സിസ്. പിണറായി വിജയന്‍ ഉള്‍പ്പടെ നാലു പേരെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സി.ബി.ഐ കോടതി വിധിയെ ചോദ്യം ചെയ്ത് ക്രൈം നന്ദകുമാറാണ് ഹര്‍ജി നല്‍കിയത്.
കേസിലെ ഏഴാം പ്രതിയായിരുന്നു പിണറായി വിജയന്‍. പിണറായിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും കുറ്റപത്രം അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് സി.ബി.ഐ കോടതി പിണറായിയെ കുറ്റവിമുക്തനാക്കിയത്. കേസിലെ ഗൂഢാലോചന തെളിയിക്കാനായിട്ടില്ല. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അവഗണിച്ചത് ദുഷ്ടലാക്കോടെ അല്ലെന്നും സംസ്ഥാന സര്‍ക്കാരിനും കെഎസ്ഇബിക്കും ഇതുമൂലം നഷ്ടമുണ്ടായില്ലെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു.
കമെന്‍റ് : ജഡ്ജിമാരെ തിരശ്ശീലക്ക് പിന്നിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്, ഐഡെന്‍റിറ്റി പുറത്തറിയരുത് 
-കെ എ സോളമന്‍ 

No comments:

Post a Comment