Wednesday, 8 January 2014

സരിതയെ പുതുപ്പള്ളി വഴി കൊണ്ടുപോയത് ഗതാഗതക്കുരുക്ക് ഒഴിവാക്കാനെന്ന് ചെന്നിത്തല


തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ്.നായരുമായി പുതുപ്പള്ളിയിലൂടെ പോലീസ്‌സംഘം യാത്ര ചെയ്തത് എം.സി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ അറിയിച്ചു. വെള്ളിയാഴ്ച സരിതയെ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പുതുപ്പള്ളി വഴി പൊലീസ് കൊണ്ടുപോയത് വിവാദമായതിനെത്തുടര്‍ന്നാണ് ചെന്നിത്തല വിശദീകരണം നല്‍കിയത്. 

ഏറ്റുമാനൂര്‍ -പാല -പുതുപ്പള്ളി വഴിയുള്ള പാത തിരഞ്ഞെടുത്തത് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മാത്രമായിരുന്നുവെന്നും യാത്രയ്ക്കിടെ മൈലക്കാട് വീടിനോട് ചേര്‍ന്നുള്ള ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണവും കഴിച്ചതല്ലാതെ ആരുമായും സരിത സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

സരിതയെ തിരുവനന്തപുരത്തെ ജയിലില്‍നിന്ന് മൂവാറ്റുപുഴയിലെ കോടതിയില്‍ ഹാജരാക്കിയശേഷം തിരികെ തിരുവനന്തപുരത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. എം.സി.റോഡ് വഴി നേരെ തിരുവനന്തപുരത്തേക്ക് പോകേണ്ട വാഹനം പുതുപ്പള്ളി , തിരുവല്ല വഴിയാണ് തിരുവനന്തപുരത്തേക്ക് പോയത്. 

കമെന്‍റ്: നേതാക്കന്മാരുടെ 'കേരള യാത്രയുടെ റൂട്ടു നിശ്ചയിക്കുന്നത് സംഘടകരാണ്. സരിതയുടെ കേരള യാത്രയും അങ്ങനെ തന്നെയെന്ന് കരുതിയാല്‍ പോരേ
കെ എ സോളമന്‍ 

No comments:

Post a Comment