ചങ്ങനാശ്ശേരി:നടന്‍ മോഹന്‍ലാല്‍ തിങ്കളാഴ്ച പെരുന്നയിലെ എന്‍.എസ്.എസ്. ആസ്ഥാനം സന്ദര്‍ശിച്ചു. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെ കണ്ട് സൗഹൃദചര്‍ച്ച നടത്തിയ അദ്ദേഹം മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയും കഴിഞ്ഞാണ് മടങ്ങിയത്.
ആദ്യമായാണ് മോഹന്‍ലാല്‍ എന്‍.എസ്.എസ്. ആസ്ഥാനത്തെത്തുന്നത്. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്ക് നേരത്തെ എത്തണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഇപ്പോഴാണ് സാധിച്ചതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രാവിലെ പത്തരയോടെ എത്തിയ മോഹന്‍ലാല്‍ ഒരുമണിക്കൂറോളം പെരുന്നയില്‍ ചെലവഴിച്ചു. എന്‍.എസ്.എസ്. ഗസ്റ്റ്ഹൗസില്‍ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുമായി 40 മിനുട്ടോളം സംസാരിച്ചു. രാഷ്ട്രീയകാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തില്ലെന്ന് ജി.സുകുമാരന്‍നായര്‍ പറഞ്ഞു. നടനും സംവിധായകനുമായ പി.ശ്രീകുമാര്‍, നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍, ചലച്ചിത്ര അക്കാദമിയംഗവും നടനുമായ കൃഷ്ണപ്രസാദ് എന്നിവര്‍ മോഹന്‍ലാലിനൊപ്പമുണ്ടായിരുന്നു.
-കെ എ സോളമന്‍
No comments:
Post a Comment