Friday 13 September 2013

ദലേര്‍ മെഹന്തി കോണ്‍ഗ്രസ്സിലേക്ക്










ന്യൂഡല്‍ഹി: സിരകളില്‍ ലഹരി തുടിപ്പിക്കുന്ന സംഗീതവും നൃത്തച്ചുവടുകളുമായി വേദികള്‍ കീഴടക്കിയ പഞ്ചാബി ഗായകന്‍ ദലേര്‍ മെഹന്തി വെള്ളിയാഴ്ച രാഷ്ട്രീയജീവിതത്തിലേക്ക് പ്രവേശിക്കുന്നു. കോണ്‍ഗ്രസ്സിനൊപ്പം അണിചേരാനാണ് ഗായകന്റെ തീരുമാനം. ഈ ആഗ്രഹം കഴിഞ്ഞയാഴ്ച അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലരയ്ക്ക് സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനമായ രാജീവ് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം പാര്‍ട്ടിഅംഗത്വം സ്വീകരിക്കും. മുഖ്യമന്ത്രി ഷീലാദീക്ഷിതും ഡി.പി.സി.സി. അധ്യക്ഷന്‍ ജെ.പി. അഗര്‍വാളും ഗായകനെ ഔദ്യോഗികമായി കോണ്‍ഗ്രസ്സിലേക്ക് സ്വീകരിക്കും. 

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ദലേര്‍ മെഹന്തിയെപ്പോലുള്ളവര്‍ പാര്‍ട്ടിയില്‍ ചേരുന്നത് കോണ്‍ഗ്രസ്സിന് ഏറെ ഗുണകരമാവും. മറ്റു പാര്‍ട്ടികളിലെ നേതാക്കളും ജനപ്രതിനിധികളും പാര്‍ട്ടിയില്‍ ചേരുമെന്ന് ഡി.പി.സി.സി അധ്യക്ഷന്‍ ജെ.പി. അഗര്‍വാള്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച ദലേര്‍ മെഹന്തിക്കൊപ്പം ബദര്‍പ്പുര്‍ എം.എല്‍.എ. നേതാജി റാം സിങ്, ഓഖ്‌ല എം.എല്‍.എ ആസിഫ് മുഹമ്മദ് ഖാന്‍, മുന്‍ എം.എല്‍.എ. രാംവീര്‍ സിങ് ബിധുരി, മുന്‍കൗണ്‍സിലര്‍ ഡോ. വി.കെ. മോംഗ എന്നിവരും കോണ്‍ഗ്രസ്സില്‍ ചേരും.
കമന്‍റ്: ദലേര്‍ മെഹന്തി കോണ്‍ഗ്രസ്സിലേക്ക്-അവിടെന്താ തുള്ളിക്കളിയുണ്ടോ?
-കെ എ സോളമന്‍ 

No comments:

Post a Comment