Thursday 12 September 2013

ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന പലരും യോഗ്യതയില്ലാത്തവര്‍: ഇന്നസെന്റ്

 
കൊച്ചി:ഡോക്ടര്‍മാരോ അധ്യാപകരോ ആവാന്‍ യോഗ്യതയുള്ളവരല്ല അത്തരംസ്ഥാനങ്ങളിലിരിക്കുന്ന പലയാളുകളുമെന്ന് സിനിമാതാരം ഇന്നസെന്റ്. രക്ഷിതാക്കളുടെ കയ്യില്‍ പണമുള്ളതുകൊണ്ടാണ് അവര്‍ പഠിക്കുകയും ജോലിനേടുകയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം മഹാരാജാസ് കോളജില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലബ് രൂപീകരണ സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.
ഒരോ വിദ്യര്‍ഥികള്‍ക്കും വ്യക്തമായ ലക്ഷ്യബോധവും സ്വന്തം തീരുമാനങ്ങളെടുക്കാനുള്ള കഴിവുമുണ്ടാവണം. എന്നാല്‍ മാത്രമേ ഉയരങ്ങളില്‍ എത്താന്‍ കഴിയുകയുള്ളു.തന്റെ മനസില്‍ ഒരു ലക്ഷ്യമുള്ളത് കൊണ്ടാണ് പഠിക്കാന്‍ മോശമായിട്ടും തനിക്കു സിനിമാതാരമാവാനും അറിയപ്പെടാനും കഴിഞ്ഞത്. പഠനകാലത്ത് മനസില്‍ നാടകവും സിനിമയും മാത്രമേ ഉണ്ടായിരുന്നുള്ളു.അതുകൊണ്ട് പല ബിസിനസുകള്‍ നടത്തിയിട്ടും പരാജയപ്പെട്ടു. ഒടുവിലാണ് സിനിമയിലെത്തിചേര്‍ന്നത്.

കമന്‍റ് : "ഇന്നസെന്‍റ്" എന്നുവെച്ചാല്‍ വിവരമില്ലാത്തത്,  വിവരമില്ലാത്തവന്‍ എന്നൊക്കെ ഡോ. സുകുമാര്‍ അഴിക്കോടു പറഞ്ഞിട്ടുണ്ട്. അത് പോട്ടെ, പക്ഷേ ഡോക്ടര്‍മാരോ അധ്യാപകരോ ആവാന്‍ യോഗ്യതയുള്ളവരല്ല അത്തരംസ്ഥാനങ്ങളിലിരിക്കുന്നത് എന്ന നിരീക്ഷണം വിവരക്കേടാണ്. പണമുള്ളതുകൊണ്ടു മാത്രം എം എയും എം എസ് സി യും എം ടെക്കും പി എച്ച് ഡി യും കിട്ടുമെന്ന് പറയാനാവില്ല. ഇന്നസെന്‍റ് തന്നെ ഉദാഹരണം. നാട്ടിലെ കാര്യങ്ങളെല്ലാം സിനിമാതാരങ്ങള്‍ തീരുമാനിക്കുന്നതാണ്  വലിയ അധ:പതനം

കെ എ സോളമന്‍ 

-

No comments:

Post a Comment