വര്ണ്ണ രാജികള്‍ വിരിച്ച് നീ എന്റെ
സുന്ദരോദ്യാനത്തില്‍ വന്നു സാമോദം.
തന്നു നീ എനിക്കാമോദവേളകള്‍
ചൊല്ലി ചേലെഴും പഴയപാട്ടുകള്‍
നിന്റെ കാലടിതാളത്തിനൊത്തപോല്‍
പാടി രാക്കിളി നവ്യരാഗങ്ങള്‍
എന്റെ സ്വപ്നകുസുമങ്ങളൊക്കവേ
നീല നിലാവില്‍കുളിച്ചു നിന്നുപോയ്
ഉണ്ട് നീലനിലാവിനും രാവിനും
ചൊല്ലുവാന്‍ കഥകളേറെപ്രിയംകരം
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും
നമ്മെ രസിപ്പിച്ചതോര്ക്കുമോ പ്രിയേ.
നിന്റെ മനസ്സിന്‍കോണിലെവിടെയോ
വര്ണവിളക്ക് തെളിച്ചുവെച്ചു നീ
കാത്തിരുപ്പുണ്ടറിയുന്നു ഞാന്‍ സഖേ
ഓര്ത്തിടുംഓരോനിമിഷവും നിന്‍സ്മിതം
No comments:
Post a Comment