തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലര വര്‍ഷമാക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. അല്ലെങ്കില്‍ പുതിയ റാങ്ക് ലിസ്റ്റ് വരുന്നതുവരെ കാക്കണം. സര്‍വകലാശാല അധ്യാപക നിയമനം പി.എസ്.സിക്ക് വിടുന്നതില്‍ ബില്‍ നിയമസഭയില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
കാന്‍സര്‍ രോഗികളായ സര്‍ക്കാര്‍ ജീവനക്കാരുടെ ചികിത്സാ അവധി 45 ദിവസത്തില്‍ നിന്നും ഉയര്‍ത്തി. ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അവധി വര്‍ധിപ്പിക്കും. സിന്ധുരക്ഷക് മുങ്ങിക്കപ്പല്‍ ദുരന്തത്തില്‍ മരിച്ച മലയാളികളായ മൂന്ന് നാവികരുടെ കുടുംബങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് നല്‍കുന്ന ധനസഹായത്തിനു പുറമേ സംസ്ഥാന സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ അനുവദിക്കും. തൃശൂര്‍ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയമായി കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് മൂന്നു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. രണ്ടു പേര്‍ക്ക് തുടര്‍ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ വീതം നല്‍കും. താനൂര്‍ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വീതം ധനസഹായം നല്‍കും. അപകടത്തില്‍മരിച്ച ഒരാളുടെ ഭാര്യ റുബീന ബീവിയ്ക്ക് സര്‍ക്കാര്‍ ജോലിയും വീടുവയ്ക്കാന്‍ സര്‍ക്കാര്‍ സ്ഥലവും അനുവദിക്കും.
കമെന്‍റ് : പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലര വര്‍ഷമമോ പത്തര വര്‍ഷമോ ആക്കിക്കോളു. നിയമനം മരവിപ്പിച്ച സ്ഥിതിക്കു എത്രയാക്കിയാലും കുഴപ്പമില്ല . മനുഷ്യന്റെ ആയുസ്സ് നീട്ടിക്കൊടുക്കാന്‍ എന്തെങ്കിലും വിദ്യ കയ്യിലുണ്ടോ മുഖ്യമന്ത്രിജി.
കെ എ സോളമന്‍
No comments:
Post a Comment