തിരുവനന്തപുരം: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സി.പി.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വെളിയം ഭാര്‍ഗവന്‍ (85) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.
മരണസമയത്ത് സി.പി.ഐയുടെ മുതിര്‍ന്ന നേതാക്കള്‍ ആസ്പത്രിയിലുണ്ടായിരുന്നു. മരണവാര്‍ത്തയറിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആസ്പത്രിയിലെത്തി. ഭൗതികശരീരം രണ്ടരയോടെ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ നിന്ന് പട്ടത്തെ അദ്ദേഹത്തിന്റെ മകളുടെ വീടായ വൃന്ദാവനത്തിലേക്ക് കൊണ്ടുപോയി. നാളെ രാവിലെ മൃതദേഹം സി.പി.ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എം.എന്‍ സ്മാരകത്തിലേക്ക് കൊണ്ടുവരും. അവിടെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാല് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്‌കരിക്കും.
No comments:
Post a Comment