Friday, 20 September 2013

ലാസ്റ്റ് റിസര്‍ട് –കഥ -കെ എ സോളമന്‍


Photo: GOOD MORNING
F.R.I.E.N.D.S.......

കോംപ്ലക്സ് പരിഹരിക്കാന്‍ ഉപായങ്ങള്‍ പലതു പറഞ്ഞുകൊടുത്തെങ്കിലും അവന് അതൊന്നും സ്വീകാര്യമായി തോന്നി യില്ല. ബി കോം ക്ലാസിലുള്ള നാല്‍പ്പത്തഞ്ചു പെങ്കുട്ടികള്‍ക്കും അവനോടു കൂട്ടില്ല. അവന്റെ തൊലിക്ക് അത്രകറുപ്പാണ്.

“ നീ  കാര്‍വര്‍ണ്ണനെക്കുറിച്ച് കേട്ടിട്ടില്ലേ? വെളുത്തിരുന്നിട്ടാണോ 16008 ഭാര്യമാര്‍ അദ്ദേഹത്തെ മല്‍സരിച്ച് ആരാധിച്ചത്? ഹോളിവുഡ് നടന്‍ വില്‍സ്സ്മിത്തിന് ലോകമെമ്പാടും ആരാധികമാരുള്ളത് വെളുത്തതൊലി യുള്ളതുകൊണ്ടാണോ?, ബറാക്ക് ഒബാമകേട്ടിട്ടുണ്ടോ നീ അദ്ദേ ഹത്തേക്കുറിച്ച്

“ ഒബാമയെക്കുറിച്ച് കേട്ടിട്ടുണ്ട്. ആരാണ് നീ ഒബാമ’ എന്ന മഹാകവി ജിയുടെ കവിതയും വായിച്ചിട്ടുണ്ട്. അവരൊക്കെ  വല്യവല്യ ആളുകളല്ലെ രാമേട്ടാ, എന്നെപ്പോലുള്ളവരുടെ കാര്യം വലിയ കഷ്ടമാ. ഒരുത്തിപോ ലും തിരിഞു നോക്കില്ല.”

“ നിനക്കു ഫേസ്ബുക്ക് അക്കൌണ്ട് ഉണ്ടോ?” ലാസ്റ്റ് റീസര്‍ട്- അവസാനത്തെ ആശ്രയമെന്ന നിലയ്ക്കാണ്  ഞാന്‍ അത്രയും ചോദിച്ചത്.

“ഇല്ല ചേട്ടാ.”

ഞാനവനു ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്തു കൊടുത്തു. അവന്റെ മൊബയിലില്‍ ഫേസ്ബുക്ക് കിട്ടും.

കൃത്യം രണ്ടു മാസം കഴിഞ്ഞപ്പോള്‍ പ്രകടമായ മാറ്റമാണ് അവനില്‍  കണ്ടത്. അവന്റെ കോംപ്ലക്സ് എല്ലാം മാറിയിരിക്കുന്നു

“എങ്ങനെയുണ്ടു ഇപ്പോ?"  ഞാന്‍ ചോദിച്ചു.

“സംഗതി ഗംഭീരമാണ് ചേട്ടാ. നോക്കൂ എനിക്കു 1667 ഫേസുബുക്ക് ഫ്രെന്‍ഡ്സ് ഉണ്ട്. എല്ലാം ഒന്നിനൊന്നു വെളുത്തസുന്ദരികള്‍.  അമേരിക്കയില്‍നിന്ന് തന്നെ നൂറ്റിയന്‍പത് എണ്ണമുണ്ട്. അവ്ര്‍ക്കെല്ലാം എന്റെ കറുപ്പുനിറം നന്നേ പിടിച്ചിരിക്കുന്നു. നാലു കാമെറായ്ക്കുമുന്‍പില്‍ പ്രസവിച്ച സിനിമാനടി വരെ എന്റെ ഫ്രെന്‍ഡ് ആണ്, എന്റെ മാത്രമല്ല, ഞങ്ങളുടെ പ്രിന്‍സിപ്പാളിന്റെയും ഫ്രെണ്ടാണ് അവര്‍ .”

“എന്നെ എന്തേ നീ ഫ്രണ്ട് ആക്കിയില്ലഅതിരിക്കട്ടെ നിന്റെ വിഷമം മാറിയോ? “
“ എന്തു വിഷമം ചേട്ടാ. തൊലി വെളുത്തിട്ടായിരുന്നേല്‍ കഷ്ടമായിപ്പോയെനെ”


-കെ എ സോളമന്‍ 

No comments:

Post a Comment