ന്യൂദല്‍ഹി:പാകിസ്ഥാന്‍ തുടര്‍ച്ചയായി അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ചു വരികയാണ്. ഇത് തുടര്‍ന്നാല്‍ തീര്‍ച്ചയായും പാക്കിസ്ഥാന്‍ വേദനിക്കേണ്ടി വരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി.
2003ലെ സമാധാന കരാര്‍ ലംഘിച്ച് വെടിവെപ്പ് തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ പുനസ്ഥാപിക്കേണ്ടത് പാക്കിസ്ഥാന്‍ ആണെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി. ഇന്ത്യയുടെ ഐക്യവും ശക്തിയും പാക്കിസ്ഥാനേക്കാള്‍ ഏറെ കൂടുതലാണ്.
സാധാരണ ഗതിയില്‍ പാകിസ്താന്‍ വെടിയുതിര്‍ക്കുമ്പോള്‍ നമ്മള്‍ രക്ഷാകവചവുമായി നില്‍ക്കാറാണ് പതിവ്. എന്നാല്‍ ഇനി ഇന്ത്യയും വാളെടുക്കും, ശക്തമായി തിരിച്ചടിക്കുമെന്നും ജയ്റ്റലി വ്യക്തമാക്കി.
Comment ; ജയ്റ്റലിയും കൂട്ടരും ഒരു യുദ്ധത്തിനുള്ള വാചകക്കസര്‍ത്ത് നടത്തുന്നത് കാണുമ്പോഴാണു മുന്‍ ഡിഫന്‍സ് മിനിസ്റ്റര്‍ എ കെ ആന്റണിയെ പ്രകീര്‍ത്തിച്ചു പോകുന്നത്. പത്തുവര്ഷം ജനങ്ങള്‍ക്ക് യുദ്ധസംബന്ധമായ യാതൊരു ടെന്‍ഷനും ഇല്ലായിരുന്നു..
-കെ എ സോളമന്‍
No comments:
Post a Comment