തിരുവനന്തപുരം: സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ ഗായകന്‍ കെ.ജെ യേശുദാസ് നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിന് മുമ്പ് അദ്ദേഹം നല്ലപോലെ ആലോചിക്കേണ്ടതായിരുന്നു. ധാര്‍മികതക്ക് നിരക്കുന്ന വാക്കുകളല്ല അദ്ദേഹത്തില്‍ നിന്നുണ്ടായത്. വലിയ ഗായകനായ അദ്ദേഹം ഇത്തരം പരാമര്‍ശം നടത്തരുതായിരുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീകള്‍ ജീന്‍സ് ധരിച്ച് മറ്റുള്ളവരെ വിഷമിപ്പിക്കരുത്. ജീന്‍സ് ധരിക്കുമ്പാള്‍ അതിനപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും. മറച്ചു വെക്കേണ്ടത് മറച്ചു തന്നെ വെക്കണമെന്നുമായിരുന്നു യേശുദാസിന്‍െറ പരാമര്‍ശം. വ്യാഴാഴ്ച തിരുവനന്തപുരത്ത് 'ശുചിത്വ കേരളം സുന്ദര കേരളം' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
കമന്‍റ് : പാട്ടുകാരന്‍ സാമൂഹ്യ പരിഷ്കര്‍ത്താവാകുന്നതും ദുരന്തമാണ്.
-കെ എ സോളമന്‍
|
Saturday, 4 October 2014
യേശുദാസിന്‍െറ പരാമര്‍ശം ദൗര്‍ഭാഗ്യകരം ^വനിതാ കമ്മീഷന്‍ അധ്യക്ഷ
Subscribe to:
Post Comments (Atom)
No comments:
Post a Comment